അബുദാബിയിലെ 23 കോടിയുടെ ഭാഗ്യവാൻ ചമ്പക്കുളത്തുകാരൻ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 5, 2019

അബുദാബിയിലെ 23 കോടിയുടെ ഭാഗ്യവാൻ ചമ്പക്കുളത്തുകാരൻ

ചമ്പക്കുളം: വിദേശത്തുനിന്ന് മടങ്ങിവരാനിരിക്കെ പ്രവാസിയെ ഭാഗ്യദേവത തുണച്ചു. ചമ്പക്കുളം മാവേലികുളത്ത് റോജി ജോർജിനെ തേടിയെത്തിയത് 23 കോടി രൂപ. അബുദാബി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലാണ് റോജിയെ ഭാഗ്യം കടാക്ഷിച്ചത്. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ പർച്ചേയ്സ് സൂപ്പർവൈസറായി ജോലിനോക്കുന്ന റോജി 12 വർഷമായി ഇവിടെ കുടുബത്തോടൊപ്പം താമസിക്കുകയാണ്. ഒന്നോ രണ്ടോ വർഷത്തിനകം തിരിച്ചുവരവിന് ഒരുങ്ങിഇരിക്കുമ്പോഴാണ് ഭാഗ്യം ഇവരെ തേടിയെത്തിയത്. ഫെബ്രുവരി 23-ന് ഏതാനുംദിവസത്തേക്ക് നാട്ടിലേക്ക് പോകുന്ന കുടുംബത്തെ യാത്രയാക്കാൻ എയർപോർട്ടിലെത്തിയ അവസരത്തിലാണ് റോജി ലോട്ടറി ടിക്കറ്റ് എടുത്തത്. വല്ലപ്പോഴും ടിക്കറ്റ് എടുക്കുന്ന ശീലമുണ്ടായിരുന്നെങ്കിലും സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലന്നാണ് റോജി പറഞ്ഞത്. കോടീശ്വരനായ കാര്യം വിശ്വസിക്കാനാകുന്നിെല്ലന്നും പറഞ്ഞു. കോടികൾ കൈയ്യിൽവന്നെങ്കിലും വലിയ ആഗ്രഹങ്ങളൊന്നും റോജിക്കില്ല. സാധാരണക്കാരനായിത്തന്നെ ജീവിതം തുടരാനാണ് റോജി ആഗ്രഹിക്കുന്നത്. Content Highlights:Abudhabi duty free winner


from mathrubhumi.latestnews.rssfeed https://ift.tt/2EwoyLj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages