റോഡരികിൽ പിടയുന്ന ജീവനുകൾ...കരുണയില്ലാതെ മറ്റ് വാഹനങ്ങൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 5, 2019

റോഡരികിൽ പിടയുന്ന ജീവനുകൾ...കരുണയില്ലാതെ മറ്റ് വാഹനങ്ങൾ

ഏറ്റുമാനൂർ:വലിയ ശബ്ദം കേട്ടാണ് അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തു താമസിക്കുന്ന ചേന്നാട്ട് ബാബുദാസിന്റെ ഭാര്യ ജയശ്രീ (48) റോഡിലേക്ക് ഓടിയെത്തുന്നത്. അതിദാരുണമായ കാഴ്ചയാണ് ജയശ്രീ അവിടെ കണ്ടത്. വാഹനമിടിച്ച് തെറിപ്പിച്ച മൂന്നു പേർ ജീവനുവേണ്ടി പിടയുന്നു. വാഹനം ഇടിച്ച സ്ഥലത്തുനിന്ന് ദൂരെ മാറി റോഡരികിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ലെജി. തൊട്ടടുത്ത് ഇരിക്കുന്ന നിലയിലായിരുന്നു അന്നു. അൽപ്പം ദൂരെമാറിയുള്ള പുരയിടത്തിലെ വാഴച്ചുവട്ടിൽ വീണുകിടക്കുകയായിരുന്നു നൈനു. ലെജിയെ മലർത്തി കിടത്തിയപ്പോഴാണ് ജയശ്രീക്ക് ആളെ മനസ്സിലായത്. അന്നുവിന്റെ ശരീരത്ത് തൊട്ടപ്പോൾ തന്നെ മറിഞ്ഞുവീണു. കാൽ ഒടിഞ്ഞുതൂങ്ങി വാഴയിൽ പിടിച്ചുകിടക്കുന്ന നിലയിലായിരുന്നു നൈനു. ഇതിനിടയിൽ അപകടവിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ റോഡിലൂടെ വന്ന പല വാഹനങ്ങൾക്കും കൈ കാണിച്ചിട്ടും നിർത്തിയിെല്ലന്ന് ജയശ്രീ പറഞ്ഞു. ഒടുവിൽ ഒരു പെട്ടി ഓട്ടോറിക്ഷയിൽ ലിജിയെയും ജീപ്പിൽ അന്നുവിനെയും നൈനുവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടസ്ഥലത്തേക്ക് ഓടിവരുന്നതിനിടയിൽ വീണാണ് ജയശ്രീയുടെ കൈക്ക് പരിക്കേറ്റത്. റോഡരികിൽ നാരങ്ങാവെള്ളം വിൽക്കുകയായിരുന്ന മനീല (36) അപകടം കണ്ട് ബോധരഹിതയായി വീണു. ഇവരെ ഏറ്റുമാനൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ മൊബൈൽ ടവറിന് പെയിന്റടിച്ചുകൊണ്ടിരുന്ന കൊല്ലം തെന്മല സ്വദേശി വിഗ്ഘോഷ്(35) അപകടത്തിൻറെ ദൃക്സാക്ഷിയാണ്. വലിയ ശബ്ദത്തിന് പുറകെ റോഡിലേക്ക് പെൺകുട്ടി തെറിച്ചുവീഴുന്നതാണ് വിഗ്ഘോഷ് കാണുന്നത്. ഉടൻ തന്നെ 40 മീറ്റർ ഉയരത്തിൽനിന്ന് താഴേക്കിറങ്ങി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. Content Highlights:Ettumanoor accident three death


from mathrubhumi.latestnews.rssfeed https://ift.tt/2ExM8qZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages