അഹമ്മദാബാദ്: പുൽവാമ ഭീരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻവ്യോമസേന ബാലാകോട്ടിൽ നടത്തിയ പ്രത്യാക്രമണത്തിൽ 250ലേറെ തീവ്രവാദികൾ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഞായറാഴ്ച അഹമ്മദാബാദിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന. അഞ്ച് വർഷത്തിനിടെ തീവ്രവാദികൾക്കെതിരെ സർക്കാർ നടത്തിയ രണ്ട് പ്രധാന തിരിച്ചടികളേക്കുറിച്ച് അമിത് ഷാ പറഞ്ഞു. ഉറിയിലും പുൽവാമയിലുമുണ്ടായ ആക്രമണങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടികൾ നൽകി. പുൽവാമയിൽ ആക്രമണം നടന്ന് 13-ാം ദിവസമാണ് സൈന്യം തിരിച്ചടിച്ചതെന്നും ഷാ ചൂണ്ടിക്കാണിച്ചു. ബാലാകോട്ടിലെ ആക്രമണത്തേക്കുറിച്ച് സർക്കാരും ബിജെപിയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നൽകാത്തപ്പോഴാണ് അമിത് ഷായുടെ പ്രതികരണം വന്നതെന്നത് ശ്രദ്ധേയമാണ്. സംഭവത്തിൽ വ്യോമസേനയും ഔദ്യോഗിക പ്രതികരണം നൽകാൻ തയ്യാറായിട്ടില്ല. നേരത്തെ വ്യോമാക്രമണത്തെ ഭരണകക്ഷി വലുതാക്കിക്കാണിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നിരുന്നു. സൈനിക നീക്കത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. Content Highlights:Over 250 Killed in IAF Air StrikeSays Amit Shah, No Official Figure Yet
from mathrubhumi.latestnews.rssfeed https://ift.tt/2GZlMSl
via
IFTTT
No comments:
Post a Comment