ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിൽ സർക്കാരിനെ വിശ്വസിക്കാൻ തയ്യാറെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. എന്നാൽ സർക്കാർ രേഖകളിൽ ഇല്ലാത്ത, 300 മുതൽ 350 വരെ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന കണക്ക് എവിടെനിന്ന് വന്നുവെന്ന് ചിദംബരം ചോദിച്ചു. ആക്രമണത്തിൽ ആൾനാശമുണ്ടായതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും ആൾനാശത്തേക്കുറിച്ച് യാതൊരു സൂചനയുമില്ല. പിന്നെയാരാണ് 300-350 പേർ കൊല്ലപ്പെട്ട കണക്കുകളുണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും ചിദംബരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. IAF Vice Air Marshal declined to comment on casualties. MEA statement said there were no civilian or military casualties. So, who put out the number of casualties as 300-350? — P. Chidambaram (@PChidambaram_IN) March 4, 2019 കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ആക്രമണം നടത്തിയ വ്യോമസേനയെ ആദ്യം അഭിവാദ്യം ചെയ്തതെന്നുംചിദംബരം ചൂണ്ടിക്കാട്ടി. മോദി എന്തുകൊണ്ട് സേനയെ അഭിവാദ്യം ചെയ്യാൻ മറന്നുവെന്നും ചിദംബരം ചോദിക്കുന്നു. Content Highlights:Ready to Believe Govt on Air Strikes But Who Put Number of Casualties at 300, Asks Chidambaram
from mathrubhumi.latestnews.rssfeed https://ift.tt/2tX8Ggd
via
IFTTT
No comments:
Post a Comment