ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിലെ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും തർക്കം നിലനിന്ന പത്തനംതിട്ടയില്ല.മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്തും ജനവിധി തേടും. ദിവസങ്ങൾക്ക് മുൻപ് പാർട്ടിയിലെത്തിയ മുൻ കോൺഗ്രസ് നേതാവ് ടോം വടക്കനും സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ളയും കെ സുരേന്ദ്രനും ആദ്യഘട്ടപട്ടികയിൽ ഇടം നേടിയില്ല. ശോഭ സുരേന്ദ്രൻ ഇത്തവണആറ്റിങ്ങലിൽ നിന്നും എ.എൻ രാധാകൃഷ്ണൻ ചാലക്കുടിയിൽ നിന്നും മത്സരിക്കും. ആലപ്പുഴയിൽ മുൻ കോൺഗ്രസ് നേതാവും മുൻ പി.എസ്.സി ചെയർമാനുമായ കെ.എസ് രാധാകൃഷ്ണന് സീറ്റ് നൽകിയതാണ് മറ്റൊരു ശ്രദ്ധേയമായ നീക്കം. ആകെ പതിമൂന്ന് സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട സ്ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ കേന്ദ്ര മന്ത്രി കെ.പി നഡ്ഡ വ്യക്തമാക്കി. കെ സുരേന്ദ്രനോ പി.എസ് ശ്രീധരൻപിള്ളയോ സ്ഥാനാർഥിയായേക്കും. കേരളത്തിലെ എൻ.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിൽ 14 സീറ്റുകളിൽ ബി.ജെ.പിയും അഞ്ച് സീറ്റിൽ ബി.ഡി.ജെ.എസും മത്സരിക്കാൻ ധാരണയായിരുന്നു. കോട്ടയത്ത് കേരള കോൺഗ്രസ് നേതാവായ പി.സി തോമസാണ് എൻ.ഡി.എ സ്ഥാനാർഥി. കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ കാസർകോട്: രവീശ തന്ത്രി കണ്ണൂർ-സി.കെ പദ്മനാഭൻ വടകര-വി.കെ.സജീവൻ കോഴിക്കോട്-കെ.പി.പ്രകാശ്ബാബു മലപ്പുറം-ഉണ്ണികൃഷ്ണൻ പൊന്നാനി-വി.ടി.രമ പാലക്കാട്-സി.കൃഷ്ണകുമാർ ചാലക്കുടി-എ.എൻ.രാധാകൃഷ്ണൻ എറണാകുളം- അൽഫോൻസ് കണ്ണന്താനം കൊല്ലം-കെ.വി.സാബു ആലപ്പുഴ- കെ.എസ് രാധാകൃഷ്ണൻ ആറ്റിങ്ങൽ- ശോഭാസുരേന്ദ്രൻ തിരുവനന്തപുരം-കുമ്മനം രാജശേഖരൻ Content highlights:BJP candidate list first phase
from mathrubhumi.latestnews.rssfeed https://ift.tt/2HM2UWx
via
IFTTT
No comments:
Post a Comment