തിരുവനന്തപുരം: സ്ഥാനാർഥിപ്പട്ടിക സ്വാഗതാർഹമെന്നും രണ്ട് മുന്നണികളെയും ചെറുത്ത് തോൽപ്പിച്ച് ഇത്തവണ ബി.ജെ.പിക്ക് വിജയിക്കാൻ സാധിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രാമുഖ്യം നൽകിയിട്ടുള്ള പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. സംശുദ്ധമായ പൊതുജീവനത്തിന് ഉടമകളാണ് സ്ഥാനാർഥികളായി വന്നിട്ടുള്ളതെന്നും ഇവരെ കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുമെന്ന് ന്യായമായി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി സ്ഥാനാർഥികൾ കാസർകോട്: രവീശ തന്ത്രി കണ്ണൂർ-സി.കെ പദ്മനാഭൻ വടകര-വി.കെ.സജീവൻ കോഴിക്കോട്-കെ.പി.പ്രകാശ്ബാബു മലപ്പുറം-ഉണ്ണികൃഷ്ണൻ പൊന്നാനി-വി.ടി.രമ പാലക്കാട്-സി.കൃഷ്ണകുമാർ ചാലക്കുടി-എ.എൻ.രാധാകൃഷ്ണൻ എറണാകുളം- അൽഫോൻസ് കണ്ണന്താനം കൊല്ലം-കെ.വി.സാബു ആലപ്പുഴ- കെ.എസ് രാധാകൃഷ്ണൻ ആറ്റിങ്ങൽ- ശോഭാസുരേന്ദ്രൻ തിരുവനന്തപുരം-കുമ്മനം രാജശേഖരൻ Content Highlights:PS Sreedharan Pillai
from mathrubhumi.latestnews.rssfeed https://ift.tt/2TQ0yNU
via
IFTTT
No comments:
Post a Comment