തൃശ്ശൂർ: ഞായറാഴ്ച കളക്ടറേറ്റിലെത്തിയ നടൻ ടൊവിനോ വോട്ട് ചെയ്യുന്നതെങ്ങനെ എന്നു പഠിച്ചു. കളക്ടർ ടി.വി. അനുപമയായിരുന്നു അധ്യാപിക. ഇത്തവണ പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ ഒരു പുത്തൻ ഉപകരണംകൂടി കാണാനാവുമെന്നും അത് ഇതാണെന്നും വിവിപാറ്റ് യന്ത്രം ചൂണ്ടി കളക്ടർ പഠിപ്പിച്ചു. വിവിപാറ്റ് യന്ത്രവും വോട്ടിങ് യന്ത്രവും മേശയിൽവെച്ച് വോട്ടറെന്നു കണക്കാക്കി വോട്ട് ചെയ്തു. ബീപ്പ് ശബ്ദവും വന്നു. വിവിപാറ്റിൽനിന്ന് മറുപടിരസീതുമെത്തി. ഇത്രയേ ഉള്ളൂ എന്ന് കളക്ടർ. ഇതു വളരെ സിമ്പിളെന്ന് ടൊവിനോ. ലളിതമായും സുതാര്യമായും കാര്യങ്ങൾ അവതരിപ്പിക്കുന്ന കളക്ടറുടെ വിശദീകരണം കൂടിയായപ്പോൾ പഠനം ടൊവിനോയ്ക്ക് എളുപ്പത്തിലായി. ഇനി ജില്ലയുടെ വോട്ടിങ് അംബാസഡറായി ടൊവിനോ സാമൂഹികമാധ്യമങ്ങൾ വഴി ജനാധിപത്യത്തിന്റെ സന്ദേശം പകരും. വിവിപാറ്റ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഏറ്റവും അറിയേണ്ടത് ജനങ്ങളാണ്. ജില്ലാഭരണകൂടം ഇനി അതിനുള്ള ശ്രമമാണ്. അവരെ ആര് പഠിപ്പിക്കും. പറ്റിയ ഒരാളിനെ തിരഞ്ഞപ്പോഴാണ് തൃശ്ശൂരുകാരനായ ടൊവിനോയിൽ ചെന്ന് അന്വേഷണം നിലച്ചത്. വിവരമറിയിച്ചപ്പോൾ സന്തോഷമെന്ന് ടൊവിനോയും. വോട്ട് ഓരോ പൗരന്റെയും കടമയാണ്. പ്രത്യേകിച്ച് ജനാധിപത്യരാജ്യത്ത്. അതുകൊണ്ട്, പുതിയ മെഷീനിൽ വോട്ടുചെയ്യാൻ എല്ലാവരും പഠിക്കണം. കാര്യം വളരെ സിമ്പിളാണ് ടൊവിനോ പറഞ്ഞു. തിരിച്ചറിയൽ കാർഡ് നൽകി വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത ശേഷമാണ് ടൊവിനോ മടങ്ങിയത്. content highlights:actor Tovino, collector Anupama IAS, voting machine
from mathrubhumi.latestnews.rssfeed https://ift.tt/2EwRtPf
via
IFTTT
No comments:
Post a Comment