ന്യൂഡൽഹി: റഫാൽ രേഖകളുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെയും നിലപാടുമാറ്റത്തെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. “ബുധനാഴ്ച അത് മോഷണരേഖകളായിരുന്നു. വെള്ളിയാഴ്ച ഫോട്ടോകോപ്പി രേഖകളായി. ഇതിനിടയിലുള്ള ദിവസമായ വ്യാഴാഴ്ച കള്ളൻ രേഖകൾ തിരികെ കൊണ്ടുവെച്ചിട്ടുണ്ടാവണം'' -ചിദംബരം ട്വീറ്റ് ചെയ്തു. “ബുധനാഴ്ച ഔദ്യോഗിക രഹസ്യനിയമമാണ് പത്രങ്ങളെ കാണിച്ചത്. പക്ഷേ, വെള്ളിയാഴ്ച സർക്കാർ ഏറ്റുമുട്ടലിന്റെ പാതയിൽനിന്ന് മാറി. ആ സാമാന്യബോധത്തെ ഞങ്ങൾ നമിക്കുന്നു” -ചിദംബരം കൂട്ടിച്ചേർത്തു. റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച രേഖകൾ പ്രതിരോധമന്ത്രാലയത്തിൽനിന്ന് മോഷണംപോയെന്ന് ബുധനാഴ്ച സുപ്രീംകോടതിയെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചിരുന്നു. കേസിൽ പരാതിക്കാർ ഉപയോഗിച്ചത് യഥാർഥരേഖകളുടെ പകർപ്പാണെന്ന് വെള്ളിയാഴ്ച കോടതിയിൽ നിലപാട് മാറ്റി. ഇതിനെതിരേയാണ് ചിദംബരത്തിന്റെ ട്വീറ്റ്. Content Highlights:P Chidambaram, Rafael deal
from mathrubhumi.latestnews.rssfeed https://ift.tt/2VReQKF
via
IFTTT
No comments:
Post a Comment