രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളെയും ബി.ജെ.പി. ആക്രമിച്ചെന്ന് പ്രിയങ്ക - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 21, 2019

രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളെയും ബി.ജെ.പി. ആക്രമിച്ചെന്ന് പ്രിയങ്ക

മിർസാപുർ (ഉത്തർപ്രദേശ്): അഞ്ചുവർഷത്തിനിടെ രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും ബി.ജെ.പി. വ്യവസ്ഥാപിതമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രിയങ്കാഗാന്ധി. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച സ്ഥാപനങ്ങൾക്ക് ആപത്തുണ്ടാക്കിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിപറയുകയായിരുന്നു കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക. ''മാധ്യമങ്ങളുൾപ്പെടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി. ആക്രമിക്കുകയാണ്. ജനങ്ങൾ വിഡ്ഢികളാണെന്ന ചിന്ത പ്രധാനമന്ത്രി അവസാനിപ്പിക്കണം. അവരിതെല്ലാം കാണുന്നുണ്ടെന്ന് മനസ്സിലാക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എളുപ്പമാണ്. അവർക്കെതിരേ (ബി.ജെ.പി.) സംസാരിക്കാൻ എല്ലാവരും ഭയക്കുന്നു. ഞങ്ങൾക്കതിൽ ഭയമില്ല. അവർ എത്രത്തോളം ഞങ്ങളെ ചൂഷണംചെയ്താലും അവർക്കെതിരേയുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും” -പ്രിയങ്ക പറഞ്ഞു. 'രാഷ്ട്രീയ കുടുംബവാഴ്ചയിലൂടെ ഏറ്റവുമധികം ആപത്തുസംഭവിച്ചത് സ്ഥാപനങ്ങൾക്കാണ്. മാധ്യമങ്ങൾമുതൽ പാർലമെന്റുവരെ, സൈന്യംമുതൽ സ്വതന്ത്ര അഭിപ്രായപ്രകടനംവരെ, ഭരണഘടനമുതൽ കോടതികൾവരെ, ഒന്നും അവശേഷിക്കുന്നില്ല' -എന്നായിരുന്നു മോദിയുടെ പരാമർശം. പ്രയാഗ്രാജ് മുതൽ വാരാണസി വരെയുള്ള മൂന്നുദിവസത്തെ ഗംഗാപര്യടനത്തിനിടെയാണ് പ്രിയങ്ക ഇതിന് മറുപടിയുമായെത്തിയത്. Content Highlights:Priyanaka Against BJP


from mathrubhumi.latestnews.rssfeed https://ift.tt/2CspMHq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages