കാമ്പസിലെ പുൽക്കാട് കത്തിയെരിഞ്ഞു; പെരുമ്പാമ്പ് വെന്തുചത്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 4, 2019

കാമ്പസിലെ പുൽക്കാട് കത്തിയെരിഞ്ഞു; പെരുമ്പാമ്പ് വെന്തുചത്തു

തേഞ്ഞിപ്പലം: പെരുമ്പാമ്പും കിളികളും ചെറുജീവികളും കാട്ടുതീയിൽ വെന്തുചത്തു. കാലിക്കറ്റ് സർവകലാശാലാ കാമ്പസിനകത്ത് ഞായറാഴ്ച രാവിലെ 11 മണിയോടെ പടർന്ന തീയാണ് ഒരേക്കറോളം വരുന്ന പുൽക്കാടുകളിൽ പടർന്നുപിടിച്ചത്. സി സോൺ കലോത്സവ വേദിയായ ഓപ്പൺ എയർ തിയേറ്ററിന് പിറകുവശത്തായിരുന്നു തീപ്പിടിത്തം. പച്ചമരങ്ങൾക്കുപോലും തീ പിടിച്ചു. ഒരു മരത്തിലുണ്ടായിരുന്ന കിളിക്കൂട് ആളിപ്പടർന്ന തീയിൽ വീണു. കുറ്റിക്കാട്ടിൽനിന്ന് പാതി വെന്തനിലയിൽ പെരുമ്പാമ്പിനെയും കണ്ടെത്തി. പാമ്പ് പിന്നീട് ചത്തു. പോലീസും സുരക്ഷാ ജീവനക്കാരും സിൻഡിക്കേറ്റംഗം കെ. ശ്യാം പ്രസാദിന്റെ നേതൃത്വത്തിൽ കലോത്സവ വൊളന്റിയർമാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാസംഘം എത്തുമ്പോഴേക്കും ഏറെക്കുറെ കത്തി നശിച്ചിരുന്നു. ഉണങ്ങിക്കിടക്കുന്ന പുൽക്കാടുകളിൽ തീ പടരുന്നത് ഇവിടെ നിത്യസംഭവമാണ്. content highlights:calicut university campus fire,Thenjippalam


from mathrubhumi.latestnews.rssfeed https://ift.tt/2GYUTOp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages