ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 182സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക ബി.ജെ.പി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽനിന്ന് വീണ്ടും മത്സരിക്കും. ഗുജറാത്തിലെ ഗാന്ധിനഗറിലാവും ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിക്കുക. മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി 1998 മുതൽ തുടർച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലമാണ് ഗാന്ധിനഗർ. അദ്വാനിയുടെ പേര് ആദ്യ പട്ടികയിലില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലഖ്നൗവിൽനിന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ അമേഠിയിൽനിന്നും മത്സരിക്കും. വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ഗാസിയാബാദിലും ഹേമ മാലിനി എം.പി മധുരയിലും ജനവിധി തേടുമെന്ന് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിക്കൊണ്ട് കേന്ദ്രമന്ത്രി ജെ.പി നഡ്ഡ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാഗ്പൂരിൽനിന്നാവും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മത്സരിക്കുക. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി മൂന്ന് തവണ യോഗം ചേർന്നശേഷമാണ് സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ അടക്കമുള്ളവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉത്തർപ്രദേശിലെയും പശ്ചിമ ബംഗാളിലെയും 28 സ്ഥാനാർഥികൾ, കർണാടകത്തിലെ 21, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ 16, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലെ പത്ത്, അസമിലെ എട്ട്, തമിഴ്നാട്, ഛത്തീസ്ഗഢ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അഞ്ച്, അരുണാചൽ പ്രദേശ്, ത്രിപുര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ രണ്ടുവീതം, ഗുജറാത്ത്, സിക്കിം, മിസോറം, ലക്ഷദ്വീപ്, ദാദ്രആൻഡ് നഗർ ഹവേലി എന്നിവിടങ്ങളിൽ ഓരോ സ്ഥാനാർഥികളെയുമാണ് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിൽ 11 മുതൽ ഏഴ് ഘട്ടങ്ങളായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണൽ. Content Highlights:PM to contest from Varanasi, Amit Shah from Gandhinagar
from mathrubhumi.latestnews.rssfeed https://ift.tt/2OhvHU7
via
IFTTT
No comments:
Post a Comment