ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് ജനവിധി തേടും. ബി.ജെ.പി പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാർഥി ലിസ്റ്റിന്റെ ഭാഗമായാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ബി.ജെ.പിയുടെ മുതിർന്ന നേതാവായ എൽ.കെ അദ്വാനിയാണ് നിലവിൽ ഗാന്ധിനഗറിലെ സിറ്റിങ് എം.പി. ആദ്യഘട്ട പട്ടികയിലെവിടെയും അദ്വാനിയുടെ പേരില്ല. 2014ൽ നാല് ലക്ഷം വോട്ടുകൾക്കാണ് എൽ.കെ അദ്വാനി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 1991ൽ ആദ്യമായി ഗാന്ധിനഗറിൽ ജനവിധി തേടിയ അദ്വാനി 1998 മുതൽ തുടർച്ചയായ 21 വർഷവും മണ്ഡലത്തെ പ്രതിനിധീകരിച്ചു. ബി.ജെ.പിയുടെ ഉറച്ച കോട്ടയായ ഗാന്ധിനഗറിൽ നിന്ന് മുൻ പ്രധാനമന്ത്രി എ.ബി വാജ്പൈയും വിജയിച്ചിട്ടുണ്ട്. നരേന്ദ്രമോദി നേതൃത്വത്തിലെത്തിയതു മുതൽ ബി.ജെ.പി നേതൃത്വവുമായി അകൽച്ചയിലുള്ള അദ്വാനി ചില സമയങ്ങളിൽ പാർട്ടിക്കെതിരെ പരസ്യ വിമർശനവും ഉന്നയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭയിൽ 92ശതമാനം ഹാജറുള്ള ബി.ജെ.പിയുടെ ഈ ഉരുക്കുമനുഷ്യൻ മിക്ക സമയങ്ങളിലും നിശബ്ദനായിരുന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. content highlights: BJP Chief Amit Shah To Contest Lok Sabha Elections From Gandhinagar
from mathrubhumi.latestnews.rssfeed https://ift.tt/2Wl5Fm1
via
IFTTT
No comments:
Post a Comment