നാസിക്: സാമൂഹിക മാധ്യമങ്ങളിൽ യുദ്ധവെറി പരത്തുന്ന 'ഓൺലൈൻ പോരാളി'കൾക്കെതിരേ വീരമൃത്യുവരിച്ച വ്യോമസേനാ പൈലറ്റ് സ്ക്വാഡ്രൺ ലീഡർ നിനാദ് മാംഡ്വഗാനെയുടെ ഭാര്യ രംഗത്തെത്തി. “സാമൂഹിക മാധ്യമങ്ങളിലെ പോരാളികളേ...ദയവായി നിർത്തൂ. യുദ്ധത്തിന്റെ കെടുതികൾ നിങ്ങൾക്കറിയില്ല. യുദ്ധം വേണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ യുദ്ധമുഖത്തേക്ക് പോകൂ. ഞങ്ങളെന്തായാലും യുദ്ധം ആഗ്രഹിക്കുന്നില്ല. കൂടുതൽ നിനാദുമാർ ഉണ്ടാകണമെന്ന് ആഗ്രഹവുമില്ല ”-അദ്ദേഹത്തിന്റെ ഭാര്യ വിജേത മാധ്യമങ്ങളോട് പറഞ്ഞു. “മാധ്യമങ്ങൾ ചിലസമയത്ത് ഉത്തരവാദിത്വത്തോടെയല്ല പെരുമാറുന്നത്. നിങ്ങൾ വലിയ മുദ്രാവാക്യങ്ങൾ മുഴക്കുന്നു. മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്റെ നിനാദിനുവേണ്ടിയും വിങ് കമാൻഡർ അഭിനന്ദനുവേണ്ടിയും മുദ്രാവാക്യത്തിനുപകരം നിങ്ങളൊരു ചെറിയകാര്യം ചെയ്യണം. നിങ്ങളോ നിങ്ങളുടെ വീട്ടിലുള്ളവരോ പട്ടാളത്തിൽ ചേരണം. അതിനും കഴിയില്ലെങ്കിൽ പരിസരം ശുചിയാക്കുന്നതുപോലെ കഴിയാവുന്ന കാര്യങ്ങൾ രാജ്യത്തിനുവേണ്ടി ചെയ്യണം. അതും പറ്റില്ലെങ്കിൽ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയും തുപ്പുകയും ചെയ്യുന്നതും പെൺകുട്ടികളെ ശല്യം ചെയ്യുന്നതുമെങ്കിലും നിർത്തണം” ഈ വാക്കുകൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഫെബ്രുവരി 27-ന് കശ്മീരിൽ എം.ഐ.-17 ഹെലികോപ്റ്റർ തകർന്നാണ് 33-കാരനായ സ്ക്വാഡ്രൺ ലീഡർ നിനാദ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ കഴിഞ്ഞ ദിവസം സംസ്കരിച്ചു. ദമ്പതിമാർക്ക് രണ്ടുവയസ്സുള്ള മകളുണ്ട്. content highlights:martyred airforce squadron leader Ninad Mandavganes wife criticises social media warriors
from mathrubhumi.latestnews.rssfeed https://ift.tt/2HjwGC7
via
IFTTT
No comments:
Post a Comment