ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും അമ്മ സോണിയ ഗാന്ധിയേയും പരിഹസിക്കുന്നതിനായി പഠനവൈകല്യമുള്ള (ഡിസ്ലെക്സിയ) കുട്ടികളെ സംബന്ധിച്ച് അസ്ഥാനത്ത് തമാശ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ ശനിയാഴ്ച രാത്രി വീഡിയോ കോൺഫറൻസിലൂടെ ഡെറാഡൂണിലെ എ ൻജിനീയറിങ് വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ തമാശ. എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഡിസ്ലെക്സിയ രോഗബാധിതരായ കുട്ടികൾക്ക് സാങ്കേതിക സഹായം നിർദേശിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. പഠനവൈകല്യം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിന് ഞങ്ങളുടെ പക്കൽ ആശയങ്ങളുണ്ട്. ഡിസ്ലെക്സിയ ഉള്ള കുട്ടികൾക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും, എന്നാൽ അവർ ഉയർന്ന ബുദ്ധിശക്തിയുള്ളവരും മികച്ച കഴിവുകളുള്ളവരുമാണ്. താരേ സമീൻ പർ എന്ന സിനിമയിലെ പോലെ, ഒരു വിദ്യാർഥിനി ഇങ്ങനെ പറഞ്ഞ് വരുന്നതിനിടെ പ്രധാനമന്ത്രി ഇടപെട്ടു. 40 മുതൽ 50 വയസ് വരെയുള്ള കുട്ടികൾക്ക് ഈ ആശയം ഉപകരിക്കുമോയെന്ന് ചോദിച്ച് കൊണ്ട് മോദി ചിരിച്ചു. ഇത് കേട്ട് വിദ്യാർഥികളും ചിരിച്ചു. പിന്നീട് വിദ്യാർഥികൾ ചിരി നിർത്താൻ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി തന്റെ തമാശയിൽ ചിരി തുടർന്നു. ഇതിനിടെ തങ്ങളുടെ ആശയം 40 മുതൽ 50 വയസ് വരെയുള്ള ആളുകൾക്ക് ഉപകരിക്കുമെന്ന് മറ്റു വിദ്യാർഥികളോട് ചോദിച്ച ശേഷം വിദ്യാർത്ഥിനി മറുപടി പറഞ്ഞു. പ്രധാനമന്ത്രി വീണ്ടും ഇടപെട്ടു. അങ്ങനെയാണെങ്കിൽ അത്തരത്തിലുള്ള കുട്ടികളുടെ അമ്മമാർക്ക് ഇത് വലിയ സന്തോഷം നൽകുമെന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും ചിരി തുടങ്ങി. പ്രധാനമന്ത്രി രാഹുൽ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും പരിഹസിക്കുകയായിരുന്നുവെന്നാണ് വിർശം. പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. പ്രതിപക്ഷ പാർട്ടി നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പഠനവൈകല്യം നേരിടുന്ന വിദ്യാർഥികളെ പോലും മോദി രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ ദുരുപയോഗിക്കുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. Modi mocks Dyslexia! ( The above quoted video got deleted so reuploading ) pic.twitter.com/f1AxR7Z5BK — Roshan Rai (@RoshanKrRai) March 3, 2019 Content Highlights:Student Told PM Modi About Dyslexic Children. He Cracked A Joke
from mathrubhumi.latestnews.rssfeed https://ift.tt/2EyxyQh
via
IFTTT
No comments:
Post a Comment