മാനന്തവാടി: കോൺഗ്രസ് അധ്യക്ഷൻരാഹുൽ ഗാന്ധിമത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും പ്രചാരണത്തിനെത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഭയമാണെന്ന് കോൺഗ്രസ് വക്താവും ചലച്ചിത്ര താരവുമായ ഖുശ്ബു. മാനന്തവാടിയിലെ കുഞ്ഞോത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഖുശ്ബു പരിഹാസം കലർന്ന ആരോപണം ഉന്നയിച്ചത്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ നിലപാടിനെ അംഗീകരിക്കുന്നുവെന്നുംഖുശ്ബു വ്യക്തമാക്കി. എന്നാൽ ലിംഗസമത്വത്തെ സ്വാഗതം ചെയ്യുന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ മാറ്റാൻ ഒറ്റയടിയ്ക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു. പൊതുയോഗത്തിന് ശേഷം ഇരുപത് മിനിറ്റോളം റോഡ് ഷോ നടത്തിയ ഖുശ്ബു കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകർന്നു. Content Highlights: Kushboo,Wayanad, LokSabha Election 2019
from mathrubhumi.latestnews.rssfeed http://bit.ly/2Pd4p1C
via
IFTTT
No comments:
Post a Comment