തിരുവനന്തപുരം: തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ സന്ദർശിച്ചു. കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ നിർമലാ സീതാരാമൻ ഇന്ന് രാവിലെയാണ് ശശി തരൂരിനെ ആശുപത്രിയിലെത്തി സന്ദർശിച്ചത്. ട്വിറ്ററിലൂടെ ശശി തരൂർ നിർമലാ സീതാരാമൻ തന്നെ സന്ദർശിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചു. ഇന്ത്യൻ രാഷ്ടീയത്തിൽ കാണുന്ന അപൂർവമര്യാദയാണിതെന്നും അതിന്റെ ഉത്തമ ഉദാഹരമാണ് നിർമലാ സീതാരാമൻ തന്നെ കാണാനെത്തിയതെന്നും തരൂർ ട്വീറ്റ് ചെയ്തു. കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തരൂരിനെ ഇന്ന് സന്ദർശിച്ചേക്കും. എതിരാളിയും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായ സി.ദിവാകരൻ തന്നെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞതായും തരൂർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ദിവാകരൻ ആശുപത്രി സുപ്രണ്ടുമായും സംസാരിച്ചതായും ആത്മവീര്യം കൈവിടരുതെന്ന് പറഞ്ഞെന്നും തരൂർ പറഞ്ഞു. ഞാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ വരുമെന്ന് ദിവാകരന് മറുപടി നൽകിയെന്നും തരൂർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ വെച്ച് ശശി തരൂർ അപകടത്തിൽപ്പെട്ടത്. തുലാഭാരത്തിന് ശേഷം ദീപാരാധനക്കായി ത്രാസിൽ തന്നെ ഇരിക്കുമ്പോഴായിരുന്നു അപകടം. ത്രാസിന്റെ ദണ്ഡ് തലയിൽ വീണ് പരിക്കേൽക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽചികിത്സയിലാണ്തരൂർ ഇപ്പോൾ. Content Highlights:Nirmala sitharaman-shashi tharoor
from mathrubhumi.latestnews.rssfeed http://bit.ly/2PeRmNc
via
IFTTT
No comments:
Post a Comment