കൊച്ചി:കൊച്ചിയിൽനടുറോഡിൽ വെച്ച് രണ്ടു വിദ്യാർഥിനികളുടെ മേൽപെട്രോളൊഴിച്ചപ്രതി പിടിയിൽ. പാലക്കാട് സ്വദേശി മനുവാണ് അറസ്റ്റിലായത്. സംഭവശേഷം ദുബായിലേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ്ചെയ്യുകയായിരുന്നു. ബൈക്കിലെത്തിയമനു മുഖംമൂടി ധരിച്ചാണ്പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചത്. രാത്രി 7.15-ഓടെ പനമ്പിള്ളി നഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തുള്ളനടുറോഡിൽ വച്ചായിരുന്നുസംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന വിദ്യാർഥിനികൾക്ലാസ് കഴിഞ്ഞ ശേഷം സുഹൃത്തിനോടൊപ്പം നടന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് ബൈക്കിലെത്തിയമനു പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയ പെട്രോൾ പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. ഉടൻ ഓടി രക്ഷപ്പെട്ട പെൺകുട്ടികൾറോഡ് മുറിച്ചുകടന്ന് സമീപത്തെ കടയിൽ രക്ഷ തേടി. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തിരുവല്ലയിൽ നടുറോഡിൽ വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ആക്രമണം. Content Highlight: man arrested for petrol attack against girl
from mathrubhumi.latestnews.rssfeed http://bit.ly/2GdZDNu
via
IFTTT
No comments:
Post a Comment