ജഡ്ജിമാരുടെ നിയമനം: കേന്ദ്രത്തിന്റെ വിയോജിപ്പ് തള്ളി സുപ്രീംകോടതി കൊളീജിയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 9, 2019

ജഡ്ജിമാരുടെ നിയമനം: കേന്ദ്രത്തിന്റെ വിയോജിപ്പ് തള്ളി സുപ്രീംകോടതി കൊളീജിയം

ന്യൂഡൽഹി: രണ്ട് ജഡ്ജിമാരെ സുപ്രീം കോടതിയിൽ നിയമിക്കാനുള്ളകൊളീജിയത്തിന്റെ ശുപാർശയിൽ കേന്ദ്രസർക്കാർ പ്രകടിപ്പിച്ച വിയോജിപ്പ് സുപ്രീം കോടതി കൊളീജിയം തള്ളി.ഏപ്രിൽ 12-ന് ശുപാർശ ചെയ്ത രണ്ട് ജഡ്ജിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട്കൊളീജിയം വീണ്ടും കത്ത് നൽകി.യോഗ്യതയ്ക്ക് മുൻഗണന നൽകണമെന്നാവശ്യപ്പെട്ടാണ് വീണ്ടും കേന്ദ്രത്തിന് ശുപാർശക്കത്ത് നൽകിയിരിക്കുന്നത്. ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ എന്നിവരുടെ പേരുകളായിരുന്നു കൊളീജിയം ആദ്യം നൽകിയത്. രണ്ടാമത് നൽകിയ ശുപാർശയിൽരണ്ട് പേരുകൾകൂടിനൽകിയിട്ടുണ്ട്. ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുര്യകാന്ത്, ബോംബെ ജഡ്ജി ബി.ആർ.ഗവി എന്നിവരെയാണ് ഇന്ന് പുതുതായി ശുപാർശ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയെയും നിയമിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വിയോജിപ്പറിയിച്ചിരുന്നു. ഏപ്രിൽ 12-നാണ് ഇവരെ കൊളീജിയം ശുപാർശ ചെയ്തിരുന്നത്. വിയോജിപ്പ് അറിയിക്കാൻ എന്താണ് കാരണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നില്ല. സീനിയോറിറ്റിയും പ്രാദേശിക പ്രാതിനിധ്യവും പരിഗണിച്ചില്ലെന്നതാണ് വിമർശനമെന്നാണ് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞിരുന്നത്. അതേ സമയം യോഗ്യത, സീനിയോറിറ്റി, വിവിധ ഹൈക്കോടതികളിലെ പ്രവർത്തി പരിചയം എന്നിവ അടിസ്ഥാനമാക്കിയാണ് ഇവരെ ശുപാർശ ചെയ്തതെന്നാണ് കൊളീജിയം വ്യക്തമാക്കുന്നത്. Content Highlights:Top Court Panel Rejects Centres Objection On 2 Judges, Recommends 2 More


from mathrubhumi.latestnews.rssfeed http://bit.ly/2HbSm2x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages