പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പെൺകുട്ടി കൊൽക്കത്ത ഡിസിപി; കീഴുദ്യോഗസ്ഥനായി അച്ഛനും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 9, 2019

പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പെൺകുട്ടി കൊൽക്കത്ത ഡിസിപി; കീഴുദ്യോഗസ്ഥനായി അച്ഛനും

കൊൽക്കത്ത:പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ പെൺകുട്ടിയെ അനുമോദിക്കാൻ കൊൽക്കത്ത പോലീസ് അവൾക്ക് നൽകിയത് ഡെപ്യൂട്ടി കമ്മീഷണർ പദവി. സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയാണ് റിച്ച സിങ് എന്ന മിടുക്കി പെൺകുട്ടിയ്ക്ക് ലഭിച്ചത്. ഐഎസ്സി പ്ലസ് ടു പരീക്ഷയിൽ 99.25 % മാർക്ക് നേടി റിച്ച ദേശീയതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ബുധനാഴ്ച രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു റിച്ചയ്ക്ക് ഡെപ്യൂട്ടി കമ്മീഷണർ പദവി ലഭിച്ചത്. ഗരിയാഹട്ട് പോലീസ് സ്റ്റേഷന്റെ അധികചുമതല കൂടിയുള്ള സബ് ഇൻസ്പെക്ടർ രാജേഷ് സിങ്ങിന്റെ മകളാണ് റിച്ച. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി അച്ഛനോടൊപ്പം രണ്ട് പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ച് റിച്ച പരിശോധന നടത്തുകയും ചെയ്തു. കൃത്യനിർവഹണത്തിനിടെ ഇൻസ്പെക്ടറായ അച്ഛനോട് എന്തെങ്കിലും ആജ്ഞാപിക്കാനുണ്ടോ എന്ന കമ്മീഷണരുടെ ചോദ്യത്തിന് നേരം വൈകി അച്ഛൻ വീട്ടിലെത്തുന്നത് നിർത്തണമെന്ന് നിർദേശിക്കാനുണ്ടെന്ന് റിച്ച സരസമായി മറുപടി നൽകി. Congratulations Richa!! Richa Singh, daughter of Insp. Rajesh Kumar Singh, Addl. OC, Gariahat PS, secured the fourth position across India at the ISC Examinations this year. She was felicitated this afternoon by @CPKolkata , Dr. @RajeshKumarIPS for her academic excellence. pic.twitter.com/KIJ8BtCH0S — Kolkata Police (@KolkataPolice) May 8, 2019 കമ്മീഷണർ ഡോ. രാജേഷ് കുമാറാണ് റിച്ചയ്ക്ക് ഇത്തരത്തിൽ ഒരു സമ്മാനം നൽകാൻ മുൻകൈയെടുത്തത്. ജിഡി ബിർള സെന്റർ ഫോർ എഡ്യൂക്കേഷനിലെ വിദ്യാർഥിനിയായ റിച്ചയ്ക്ക് ഹിസ്റ്ററിയോ സോഷ്യോളജിയോ ഐച്ഛികവിഷയമായെടുത്ത് ബിഗുദപഠനം പൂർത്തിയാക്കാനാണ് ആഗ്രഹം. Richa Singh d/o Rajesh Singh , Addl OC Gariahat PS has scored 99.25% in ISC . We felicitate her by letting her take the chair of DC SED for a while. Congratulations Richa. pic.twitter.com/BSAPFDx5Xa — DC SED Kolkata Police (@KPSoutheastDiv) May 8, 2019 Content Highlights: ISC Examination Kolkatta Police Kolkatta DCP Richa Singh


from mathrubhumi.latestnews.rssfeed http://bit.ly/2Vg9EiQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages