റിയാദ്: സൗദിയിലുള്ള വിദേശികൾക്ക് രണ്ട്തരം ഇഖാമ സമ്പ്രദായം നടപ്പാക്കുന്നു. മന്ത്രിസഭാ ഉപദേശക സമിതിയായ ശുറ കൗൺസിൽ ഇതുനുള്ള അംഗീകാരം നൽകി. എല്ലാ ആനുകൂല്ലൃങ്ങളോടും കൂടിയ റെസിഡെൻസ് പെർമിറ്റാണ് വിദേശികൾക്ക് ലഭിക്കുക. പ്രിവിലേജ്ഡ് ഇറത്തിൽപെട്ട ഇക്കാമയ്ക്കാണ് വിവിധ ആനുകൂലൃങ്ങൾ ലഭിക്കുക. നിലവിലുള്ള ഇഖാമ കൂടാതെയാണ് വിദേശികൾക്ക് മറ്റൊരു ഗ്രേഡിലുള്ള ഇഖാമ കൂടി അനുവദിക്കുന്നത്. ശൂറാ കൗൺസിൽ അംഗീകാരം നൽയിയെങ്കിലും പ്രിവിലേജ് വിഭാഗത്തിൽപെട്ട ഇഖാമ നടപടികൾക്ക് അൽപം സമയമെടുക്കും. ഇതിനായി ഏതാനും നിബന്ധനകൾ കൂടിയുണ്ട്. പ്രിവിലേജ് ഇക്കാമ ലഭിക്കുന്നവർക്ക് ഫാമിലി സ്റ്റാറ്റസ് ലഭിക്കും. ബന്ധുക്കൾക്ക് സന്ദർശന വിസയും ലഭിക്കും. സൗദിയിൽ റിയൽ എസ്റ്റേറ്റ് വസ്തുവകകൾ സ്വന്തമാക്കാനും ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാനും അുവദിക്കും. സൗദി സമ്പത്ഘടനക്ക് മെച്ചമുണ്ടാകുംവിധം നിക്ഷേപമിറക്കുന്ന വിദേശികൾക്കാണ് ഇപ്പോൾ പ്രവിലേജ്ഡ് ഇഖാമകൾ അനുവദിക്കുവാൻ ശുറ കൗൺസിൽ അംഗീകാരം നൽകിയിട്ടുള്ളത്. വിദേശ നിക്ഷേപകരേയും ബിസിനസുകാരേയും രാജ്യത്തേക്ക് ആകർഷിക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2H9ucpa
via
IFTTT
No comments:
Post a Comment