പാത്രിയര്‍ക്കീസ് ബാവയുടെ കേരളസന്ദര്‍ശനം- സുരക്ഷ ഒരുക്കുന്നതിനെച്ചൊല്ലി കൈയ്യാങ്കളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

പാത്രിയര്‍ക്കീസ് ബാവയുടെ കേരളസന്ദര്‍ശനം- സുരക്ഷ ഒരുക്കുന്നതിനെച്ചൊല്ലി കൈയ്യാങ്കളി

കൊച്ചി: പാത്രിയർക്കീസ് ബാവയുടെ കേരളസന്ദർശനത്തെച്ചൊല്ലി യാക്കോബായ സഭയിൽ തർക്കം. ബാവയക്ക് സുരക്ഷയൊരുക്കുന്നതിനെച്ചൊല്ലി കേഫാ സംഘടനയുടെ ഇരുവിഭാഗങ്ങൾ തമ്മിൽ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കീസ് സെന്ററിൽ ഏറ്റുമുട്ടുകയായിരുന്നു. മണർകാട്പള്ളിയിൽ 2002 ൽ സ്ഥാപിച്ച കേഫാ സംഘടനക്ക് ബദലായി അതേ പേരിൽ വിമത വിഭാഗം മറ്റൊരു സംഘടന രൂപീകരിച്ചതാണ് സംഘർഷങ്ങൾക്ക് കാരണമായത്.പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശന വേളയിൽ പോലീസ് സുരക്ഷക്ക് പുറമേ സ്വകാര്യ സുരക്ഷ നൽകി വന്നിരുന്നത് കേഫാ സംഘടനയായിരുന്നു. എന്നാൽ ഇത്തവണ ബാവ കേരളത്തിലെത്തുമ്പോൾ തങ്ങൾ സുരക്ഷയൊരുക്കുമെന്ന വാദവുമായി മറുവിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പാത്രിയാർക്കീസ് ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും പുത്തൻകുരിശ് പാത്രിയാർക്കീസ് സെന്ററിൽ യോഗം ചേർന്നിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. ശ്രേഷഠ കാതോലിക്ക തോമസ് ബാവയെ അനുകൂലിക്കുന്നവരും വിമതരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമാകുകയും കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. അതിനിടെ, സ്വകാര്യ സുരക്ഷ ഒരുക്കുന്നതിന് അനുമതി തേടിഡി.ജി.പി.യെ സമീപിക്കാനൊരുങ്ങുകയാണ് ഇരുകൂട്ടരും. Content Highlights: patriarkis bava kerala visit, jacobites conflict


from mathrubhumi.latestnews.rssfeed http://bit.ly/2PYfPa5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages