മഹാരാഷ്ട്രയിലെ മെഡിക്കൽ പാഠ്യപദ്ധതിയിൽനിന്ന് കന്യകാത്വപരിശോധന ഒഴിവാക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 9, 2019

മഹാരാഷ്ട്രയിലെ മെഡിക്കൽ പാഠ്യപദ്ധതിയിൽനിന്ന് കന്യകാത്വപരിശോധന ഒഴിവാക്കി

മുംബൈ: കന്യകാത്വപരിശോധനയെക്കുറിച്ചുള്ള വിവാദ പാഠഭാഗം മഹാരാഷ്ട്രയിലെ മെഡിക്കൽ പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കുന്നു. മഹാരാഷ്ട്ര ആരോഗ്യ സർവകലാശാലയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ എം.ബി.ബി.എസ്. പാഠ്യപദ്ധതിയിൽ കന്യകാത്വപരിശോധന നടത്തുന്നതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പെൺകുട്ടി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് ഇതു നടത്തുന്നത്. തികച്ചും അശാസ്ത്രീയമായ പരിശോധന സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വിമർശനമുയർന്നിരുന്നു. ലൈംഗികപീഡനക്കേസിലെ ഇരകളെ വീണ്ടും പീഡിപ്പിക്കുന്നതിനു തുല്യമാണ് പരിശോധനയെന്ന് വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. മെഡിക്കൽവിദ്യാർഥികളെ കന്യകാത്വപരിശോധനയെക്കുറിച്ചു പഠിപ്പിക്കുന്നത് അധാർമികമാണെന്ന് ചൂണ്ടിക്കാണിച്ച് വർധ സേവാഗ്രാമിലെ ഫൊറൻസിക് മെഡിസിൻ അധ്യാപകൻ ഡോ. ഇന്ദ്രജിത് ഖാണ്ഡേൽക്കർ 2018 ഡിസംബറിൽ മെഡിക്കൽ കൗൺസിലിനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും മഹാരാഷ്ട്ര ആരോഗ്യ സർവകലാശാലയ്ക്കും കത്തയച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞമാസം ചേർന്ന ആരോഗ്യ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് ആണ് പാഠഭാഗം നീക്കാൻ ശുപാർശചെയ്തത്. തീരുമാനം ഉടൻ നടപ്പാക്കുമെന്ന് സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.ഡി. ചവാൻ അറിയിച്ചു. ഇത്തരത്തിൽ തീരുമാനമെടുക്കുന്ന ആദ്യസംസ്ഥാനമാണ് മഹാരാഷ്ട്ര. content highlights:virginity test' to be erased from Maharashtra syllabus


from mathrubhumi.latestnews.rssfeed http://bit.ly/2Jb3vTb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages