അഞ്ചുവര്‍ഷത്തിനിടെ ആര്‍ബിഐ സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

അഞ്ചുവര്‍ഷത്തിനിടെ ആര്‍ബിഐ സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ റിസർവ് ബാങ്ക് സർക്കാരിന് കൈമാറിയത് വരുമാനത്തിന്റെ 75 ശതമാനം തുക. കൃത്യമായി കണക്കുപറഞ്ഞാൽ 2.5 ലക്ഷം കോടി രൂപയാണ് ആർബിഐ സർക്കാരിന് നൽകിയത്. സർക്കാരിന്റെ ഫിനാൻസ് അക്കൗണ്ട് വിശകലനം ചെയ്ത സിഎജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആർബിഐയുടെ വരുമാനം, ചെലവ്, മിച്ചംവരുന്നതുക എന്നിവയാണ് സിഎജി പരിശോധിച്ചത്. ഇതുപ്രകാരം 2013-14 സാമ്പത്തികവർഷം മുതൽ 2017-18വരെയുള്ള ആർബിഐയുടെ വരുമാനം 3.3 ലക്ഷം കോടി രൂപയാണ്. ഇതിൽ 2.48 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിന് കൈമാറിയത്. 2015-16 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ തുക സർക്കാരിന് നൽകിയത്. വരുമാനത്തിന്റെ 83 ശതമാനംതുകവരുമിത്. മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെ അപേക്ഷിച്ച് റിസർവ് ബാങ്ക് കൂടുതൽ തുക കരുതൽ ധനമായി സൂക്ഷിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് ഇനിയും കൂടുതൽ തുക ആർബിഐ നൽകണമെന്ന് സർക്കാർ ഈയിടെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മിച്ചമുള്ള തുകയിൽനിന്ന് പ്രതിവർഷം ശരാശരി 65,000 കോടി രൂപ ആർബിഐ സർക്കാരിന് നൽകിയതായി കാണുന്നു. നോട്ട് അസാധുവാക്കിയതിനെതുടർന്ന് പുതിയ നോട്ടുകളുടെ അച്ചടി ഉൾപ്പടെയുള്ളവ വേണ്ടിവന്നതിനാൽ 2016-17 സാമ്പത്തിക വർഷത്തിൽ ആർബിഐയുടെ ചെലവ് ഇരട്ടിയായിരുന്നു. 31,000 കോടിയാണ് ചെലവായത്. 15,000 കോടി രൂപയാണ് ആവർഷം മിച്ചംവന്നതെന്നും കണക്കുകൾ പറയുന്നു. Content Highlights:RBI transferred 75% of its income as surplus,transferred around Rs 2.5 lakh crore


from mathrubhumi.latestnews.rssfeed https://ift.tt/2QXuBO6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages