"രാഷ്ട്രീയമായ സമരമാണെങ്കില്‍ ശബരിമലയിലെന്തിന് സെക്രട്ടേറിയേറ്റിന് മുന്നിലാക്കാമല്ലോ" - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

"രാഷ്ട്രീയമായ സമരമാണെങ്കില്‍ ശബരിമലയിലെന്തിന് സെക്രട്ടേറിയേറ്റിന് മുന്നിലാക്കാമല്ലോ"

അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് ശബരിമല പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി സംഘപരിവാർ നീങ്ങുന്നുവെന്നത് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. ശാരീരികമായ വേദന അനുഭവിച്ച് പോലീസ് പല സന്ദർഭങ്ങളിൽ പെരുമാറി. ആചാര സംരക്ഷണം പ്രഘോഷിച്ചവർ തന്നെ പതിനെട്ടാം പടിയുടെ ആചാരം ലംഘിച്ചു ഹരിവരാസനം പാടി നടയടച്ച ശേഷവും സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചു സാധാരണ ഭക്തർ ഇരുമുടിക്കെട്ടിനെ ആദരവോടെയല്ലേ കാണുന്നത്. എന്നാൽ ഒരു നേതാവ് അത് വലിച്ചെറിഞ്ഞത് എല്ലാവരും കണ്ടതല്ലേ. ​സംസ്ഥാനത്തിന്റെ പുനർനിർമ്മാണ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രസഹായം ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇന്നലെ വാർത്ത വന്നതായി കാണുന്നത് നമുക്ക് പുതിയ സഹായം തീരുമാനിച്ചില്ലെന്നാണ്. ഗുരുതരമായ സാഹചര്യമാണിത് വിശദാംശങ്ങൾ മനസ്സിലാക്കി പിന്നീട് അതേകുറിച്ച് പറയാം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരം നടത്തുന്നവരുടെ യഥാർഥ ഉദ്ദേശം ഇതിനകം വ്യക്തമായി കഴിഞ്ഞു.അതാണ് ശബരിമലയിലും കേരളത്തിലെ വിവിധഭാഗങ്ങളിലും അരങ്ങേറുന്ന സംഭവങ്ങൾ തെളിയിക്കുന്നത്. സമരത്തിന് നേതൃത്വം ആർഎസ്എസ്സും ബിജെപിയും സംഘപരിവാരുമാണ് വഹിക്കുന്നതെങ്കിലും തങ്ങളും അവരോടൊപ്പമെന്ന് പ്രവൃത്തിയിലൂടെ കാണിച്ച് കോൺഗ്രസ്സും നീങ്ങുകയാണ്. ഇത് ശബരിമലയോടുള്ള പ്രതിപത്തിയുടേയോ ഭക്തിയുടെ ഭാഗമായോ പൊട്ടിപുറപ്പെട്ടതല്ല ഈ സമരങ്ങൾ. നിയമവാഴ്ചയുള്ള രാജ്യത്ത് സുപ്രീം കോടതിയുടെ വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു വഴിയും സംസ്ഥാന സർക്കാരിന് ഇല്ല എന്ന് എല്ലാവർക്കും അറിയാം. ഭരണഘടന ബെഞ്ചിന്റേതാണ് വിധി. സാധാരണ ഗതിയിൽ കോടതി വിധി എന്തായാലും അനുസരിക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ അത് നടപ്പിലാക്കാൻ സൗകര്യമൊരുക്കുന്ന നിലയാണ് സ്വീകരിച്ചത്. സമരത്തിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ഓർക്കുന്നത് നല്ലതാണ്. മാസാദ്യ പൂജയക്കായി നടതുറന്നപ്പോൾ തന്നെ പന്തലുകെട്ടി ചിലർ പ്രതിഷേധം തുടങ്ങിയിരുന്നു. പക്ഷെ ആ ഘട്ടത്തിൽ അതിനെ തടയാനോ ഇടപെടാനോ സർക്കാർ തയ്യാറായിരുന്നില്ല. പല രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നപ്പോഴാണ് സർക്കാർ ആ നിലപാടാണ് സ്വീകരിച്ചത്. സർക്കാർ ഏത് ഘട്ടത്തിലാണ് ഇടപെട്ടതെന്ന് മാധ്യമപ്രവർത്തകർ മറന്നു പോവാൻ ഇടയില്ല. സ്ത്രീകളുടെ ഭരണഘടനാപരമായ തുല്യത ഉറപ്പു വരുത്തുന്നതാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ വിധി രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടതാണ്.ഏറെക്കഉറെ എല്ലാവരും സ്ത്രീകൾക്ക് ഭരണഘടനാപരമായ തുല്യത അനുകൂലിച്ച നിലപാടും വിധിയെ സ്വാഗതം ചെയ്ത നിലപാടുമാണ് സ്വീകരിച്ചത്. ഇത്തരം ഒരു ഘട്ടത്തിൽ ശബരിമല ശ്രദ്ധാ കേന്ദ്രമായി മാറി. വിദേശികളായ മാധ്യമപ്രവർത്തകരും അതോടൊപ്പം യുവതികളായ ചിലരും കോടതി വിധി അനുസരിച്ച് എത്തി. അപ്പോൾപ്രക്ഷോഭകർ എന്ന് പറയുന്ന ആളുകൾ എങ്ങനെയാണ് സമീപിച്ചത്. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നിലയാണ് പ്രക്ഷോഭകർ സ്വീകരിച്ചത്. വാഹനങ്ങൾതടഞ്ഞു. സഞ്ചാരം നടത്താൻ പറ്റാത്ത അവസ്ഥയുണ്ടാക്കി. സംഘപരിവർ തന്നെയാണ് ഇത് ചെയ്തത്. ഏത് സ്ഥലത്തും എത്തിപ്പെടുന്ന മാധ്യമപ്രവർത്തകർ അതിഭീകരമായി ആക്രമിക്കപ്പെട്ടു. യുവതികളായ മാധ്യമപ്രവർത്തകർ അനുവഭിച്ച പ്രയാസം വിവരണാതീതമായിരുന്നു. ഇങ്ങനെ എല്ലാ തരത്തിലുമുള്ള ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഘട്ടം വന്നു. പൗരൻമാർക്ക് അവരുടേതായ രീതിയിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ വന്നു. ആ ഘട്ടത്തിലാണ് പോലീസ് ഇടപെട്ടത്. കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒരു ഘട്ടത്തിലും അനുഭവിച്ചിട്ടില്ലാത്ത സംഘടിതമായ കയ്യേറ്റത്തിനാണ് ഇരയായത്. അതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർ കടുത്ത പ്രതസന്ധി നേരിട്ടു. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോട് എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്ന് സംഘപരിവാർ വക്താക്കൾ നിർദേശിക്കുന്ന അവസ്ഥയായി. മാസാദ്യ പൂജയുടെ അവസാന ദിവസമായപ്പോൾ സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥ സംഘപരിവാറുകാർ സൃഷ്ടിച്ചിരുന്നു. അങ്ങനെ ചെയ്തതൊന്നും ഭക്തരല്ല. സംഘപരിവാർ തീരുമാനിച്ച അജണ്ട നടപ്പിലാക്കുകയായിരുന്നു. ശാരീരികമായ വേദന അനുഭവിച്ച് പോലീസ് പല സന്ദർഭങ്ങളിൽ പെരുമാറി സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങളെ തടയുന്ന അവസ്ഥയിലേക്കെത്തി. എന്നാൽ പോലീസ് സമാധാനമപരമായി ആത്മസംയമനത്തോടെ ഇടപെടുകയായിരുന്നു. ശാരീരികമായ വേദന അനുഭവിച്ച് പോലീസ് പല സന്ദർഭങ്ങളിൽ പെരുമാറി. ഭക്തർക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ ക്ഷേത്ര ദർശനത്തിനുള്ള സൗകര്യമൊരുക്കണം എന്ന പോലീസിന്റെ നിലപാടിൽ പോലീസ് സംയമനത്തോടെ കാര്യങ്ങൾ നിർവ്വഹിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചവരെ അറസ്റ്റ് ചെയ്യേണ്ട നിലയുണ്ടായി. ഈ ഘട്ടത്തിൽ തടസ്സം സൃഷ്ടിക്കാൻ തയ്യാറായവരെ അറസ്റ്റ് ചെയ്തത് ശബരിമല ദർശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് സൗകര്യം ഒരുക്കാനാണ്. ഇതേ തുടർന്നാണ്ചിത്തിരയാട്ട ഉത്സവം നടന്നത്. എന്നാൽ അവിടെ കണ്ടത് ശബരിമലയുടെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത നടപടികളാണ്. കുട്ടിക്ക് ചോറൂണ് നൽകാൻ എത്തിയ അമ്മൂമ്മയും ആക്രമിക്കപ്പെട്ടു സന്നിധാനം പവിത്രമായ സ്ഥലമാണ്. ആ സന്നിധാനത്ത് തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം നടന്നു. ദർശനത്തിനെത്തുന്ന സ്ത്രീകളെ സന്നിധാനത്ത് വെച്ചു തന്നെ തടയുകയും ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. അവർ 50 കഴിഞ്ഞ സ്ത്രീ ആയിരുന്നു. 50 കഴിഞ്ഞവരാണെന്ന് മനസ്സിലാക്കി കൊണ്ടു തന്നെ ആക്രമിക്കുന്ന സ്ഥിതിയാണ് സംഘപരിവാർ സൃഷ്ടിച്ചത്. സംഘപരിവാറിന് അന്നവിടെ പ്രശ്നങ്ങളുണ്ടാക്കണമായിരുന്നു. പ്രശ്നങ്ങളുണ്ടാക്കാൻ കാരണമൊന്നും കാണാൻ കഴിയാതെ വന്നപ്പോൾ 50 വയസ്സുകാരിയായ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. അവർക്ക്ഒപ്പം വന്നവരെയും വളഞ്ഞു വെച്ച് ആക്രമിച്ചു. കുട്ടിക്ക് ചോറൂണ് നൽകാൻ എത്തിയ അമ്മൂമ്മയും അവരോടൊപ്പമുള്ളവരുമാണ് ആക്രമിക്കപ്പെട്ടത്. യഥാർഥത്തിൽ ആ ദിവസം പോലീസിന്റെ ശക്തമായ ഇടപെടലുണ്ടായതുകൊണ്ടാണ് ദർശം ഒരുക്കാൻ കഴിഞ്ഞത്. ആചാര സംരക്ഷണം പ്രഘോഷിച്ചവർ തന്നെ പതിനെട്ടാം പടിയുടെ ആചാരം ലംഘിച്ചു അവിടെയും വലിയൊരു വിരോധാഭാസം കണ്ടു. ആചാര സംരക്ഷണമാണ് പ്രശ്നങ്ങളുണ്ടാക്കുന്നവർ തുടർച്ചയായി പറയുന്നത്. അവർ തന്നെ പതിനെട്ടാം പടിയുടെ ആചാരം ലംഘിച്ചു കൊണ്ട് കയറുന്നത് നമ്മളെല്ലാം കണ്ടു. ദൃശ്യമാധ്യമങ്ങൾ ആ ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു.സാധാരണയായി ശബരിമലയെ ഭക്താദരപൂർവ്വമാണ് വിശ്വാസികൾ സമീപിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ നടന്ന ഈ പ്രക്ഷോഭങ്ങളിൽ യഥാർഥ ഭക്തർക്ക് ദുരിതപൂർവ്വമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഇപ്പോ മണ്ഡല മകരവിളക്കിന് നട തുറക്കേണ്ട ഘട്ടമായപ്പോൾ നേരത്തെ തന്നെ അവിടെ എത്തേണ്ട ലക്ഷക്കണക്കിന് ഭകതർക്ക് ശരിയായ രീതിയിൽ ദർശനം നടത്തേണം. ആ രീതിയിലുള്ള നടപടികളാണ് ദേവസ്വം ബോർഡ്സ്വീകരിച്ചത്. ബോർഡിന്റെ നടപടികൾക്ക് പിന്തുണ നൽകാൻ സർക്കാരും സന്നദ്ധമായിട്ടുണ്ട്. ദർശനത്തിന് തടസ്സം സൃഷ്ടിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കാൻ പോലീസിനാവില്ല മണ്ഡലമകരവിളക്കിന് നടതുറക്കുമ്പോൾ സർക്കാരിനും ബോർഡിനും ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ദർശന സൗകര്യം ഒരുക്കുക.അങ്ങനെ ദർശന സൗകര്യത്തിന് തടസ്സം സൃഷ്ടിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കാൻ പോലീസിനാവില്ല. തടസ്സങ്ങൾ സൃഷ്ടിക്കാൻ തയ്യാറായി വരുന്നവരേ ഒഴിവാക്കാനുള്ള സമീപനം സ്വാഭാവികമായും സർക്കാരിന് സ്വീകരിക്കേണ്ടി വരും. അത് സ്വീകരിച്ചിട്ടുമുണ്ട്. ആ പ്രവർത്തനങ്ങളാണ് സർക്കാർ ഒരുക്കിയത്.എന്നാൽ കണ്ടത് ചിത്തിരയാട്ട ഘട്ടത്തിലുണ്ടായതു പോലെ കലാപങ്ങളുണ്ടാക്കുക . ആചാര ലംഘനം നേരത്തെ ഉണ്ടാക്കിയതു പോലെ ഉണ്ടാക്കുക.ഇത്തരം സ്ഥിതിവിശേഷമുണ്ടാക്കി സർക്കാർ കണ്ട ക്രമത്തെ എങ്ങനെ അട്ടിമറിക്കാം . ഇതിനുള്ള ആലോചനകളുമായാണ് ചിലർ മുന്നോട്ടു വന്നത്. ഇങ്ങനെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മാത്രം എത്തിയവരെ തടയുന്ന നിലയാണ് സർക്കാർ സ്വീകരിച്ചത്. ഹരിവരാസനം പാടി നടയടച്ച ശേഷവും സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചു ഒരു യഥാർഥ ഭക്തനെയും ഇതിന്റെ ഭാഗമായി ബുദ്ധിമുട്ടിക്കാനല്ല. പകരം ഭക്തർക്ക് ദർശന സൗകര്യം ഒരുക്കാനുള്ള ക്രമീകരണത്തിനാണ് സർക്കാർ മുതിർന്നത്. ഹരിവരാസനം പാടി നടയടച്ചാൽ സ്വാഭാവികമായും അന്നത്തെ നടപടികൾ അവസാനിച്ചു എന്നാണ്. എന്നാൽ അതിനു ശേഷവും സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചു. ഇത് ബോധപൂർവ്വമാണ്. ആദ്യ ദിവസം കഴിയാത്തത് പ്രത്യേകമായ പദ്ധതിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. ഒറ്റ ഉദ്ദേശമേ അതിന് പിന്നിലുള്ളൂ. ശബരിമല കൈപ്പിടിയിലൊതുക്കാൻ എന്ത് കള്ളവും പ്രചരിപ്പിക്കുക അതാണ് ചെയ്തത്. ഭക്തരാണ് എന്ന് അവകാശപ്പെട്ട് വന്നവർ സംഘപരിവാറിന്റെ പ്രമുഖ നേതാക്കളെന്ന്ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. സാധാരണ പത്രസമ്മേളനത്തിൽ ആളുകളുടെ പേർ പറയാറില്ല. പക്ഷെ ഈ വിഷയത്തിൽ പറയാൻ നിർബന്ധിതനാവുകയാണ്.വന്നവർ യഥാർഥ യഥാർഥ ഭക്തരാണോ എന്ന് വ്യക്തമാക്കാനായി ചില പേരുകൾ പറയുകയാണ്. രാജേഷ് ആർ- മുമ്പ് ആർഎസ്എസ്സിന്റെ മൂവാറ്റുപുഴ ജില്ലാ കാര്യവാഹക്് ആയിരുന്നു. നിലവിൽ എറണാകുളം മൂവാറ്റുപുഴ ജില്ലകളുടെ ചുമതലയിലുള്ള വിഭാഗീയ കാര്യകർതൃ സദസ്സ്യനാണ്്. ആർഎസ്എസ്സിന് എറണാകുളം റവന്യു ജില്ലയിൽ രണ്ട് സംഘടനാ ജില്ലകളാണുള്ളത്. ചിത്തിരയാട്ട വിശേഷ ദിവസം തൃശ്ശൂർ സ്വദേശിയായ ഭക്തയെയും കൂടെയുള്ളവരെയും ആക്രമിക്കാൻ നേതൃത്വം നൽകിയത് ഇദ്ദേഹമാണെന്ന്് ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. പിവി സജീവ്- കോഴിക്കോട് ജില്ലാക്കാരനാണ് വി ആർ കണ്ണൻ- ജില്ലാ പ്രചാർ പ്രമുഖാണ്. വിഷ്ണു സുരേഷ്- എബിവിപി ദേശീയ കമ്മറ്റി അംഗമാണ്. അമ്പാടി- യുവമോർച്ച പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി എവി ബിജു- ഹിന്ദുഐക്യവേദി എറണാകുളം ജില്ലാ സെക്രട്ടറിയാണ്. ഇവരുടെ പ്രത്യേകത ഇവരിൽ പലരുടെയും പേരുകളിൽ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിൽ ഉണ്ട്. ഇത്തരം ആളുകൾ ആണ് ശബരിമലയിൽ ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരക്കാർ സാധാരണ ശബരിമലയിൽ വരുമ്പോൾ വിശ്വാസികൾ പാലിക്കുന്ന ആചാരക്രമങ്ങൾ പാലിച്ചിട്ടുണ്ടായിരുന്നോ എന്ന് ആ നാട്ടുകാർക്ക് പരിശോധിച്ചാൽ മനസ്സിലാവും. ഇവർ വനത്തിലൂടെയാണ് സന്നിധാനത്ത് എത്തിയത്. കിഞ്ഞ ദിവസം മാധ്യമങ്ങൾ ഇത്തരക്കാർ എങ്ങനെയാണ് ശബരിമലയിൽ എത്തുന്നതെന്ന വിവരങ്ങൾപുറത്ത് കൊണ്ട് വന്നു.ബിജെപിയുടെ സർക്കുലർ മാധ്യമങ്ങൾ പുറത്തു വിട്ടതോടെ ആർക്കും സംശയത്തിന് വഴിയില്ല. എന്തിനാണ് വരുന്നതെന്നും എങ്ങനെയാണ് വരുന്നതെന്നും വ്യക്തമാണ്.സംസ്ഥാന ജനസെക്രട്ടറി ഒപ്പിട്ട സർക്കുലറുകളിൽ എല്ലാം വ്യക്തമാണ്. ഓരോ മേഖലയ്ക്കും സംഘർഷമുണ്ടാക്കാൻ പ്രത്യേകം ആളുകളെ നിശ്ചയിച്ചിരിക്കുകയാണ്. ബിജെപി സർക്കുലറിലെ വാചകം ഇതാണ് ഓരോ മണ്ഡലത്തിൽ നിന്നും പരമാവധി പ്രവർത്തകരെ അയക്കണം. ഒരു സംഘ ജില്ലയിലെ നിയോജക മണ്ഡലങ്ങളാണ് ഒരു ദിവസം പോവേണ്ടത്. ഇതിനായി ഇൻചാർജ്ജുകാരെയും നിശ്ചയിച്ചിട്ടുണ്ട്.എത്തുന്ന പ്രതിഷേധക്കാർക്ക് നേതൃത്വം നൽകാൻ നേതാക്കളെയും നിശ്ചയിച്ചിട്ടുണ്ട്. 86 നേതാക്കളെ നവംബർ 18മുതൽ ഡിസംബർ 15 വരെയുള്ള ഓപ്പറേഷൻ പ്ലാനിലൂടെ നേതൃത്വം നൽകണമെന്നാണ് പറയുന്നത്. ഈ നേതാക്കൾ 41 ദിവസം വ്രതം അനുഷ്ടിച്ച് എത്തുന്ന ഭക്തരല്ലെന്ന് നാടിനാകെ അറിയാം. ശബരിമലയെ പിടിച്ചെടുക്കുന്ന കരസേവകർ അയച്ചതാണ് അവരെ. യഥാർഥത്തിൽ വൻ ഗൂഢപദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. സർക്കുലർ പുറത്ത് വന്നതോടെ എല്ലാവർക്കും ഈ കാര്യം വ്യക്തമായി. ശബരിമല പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി സംഘപരിവാർ നീങ്ങുന്നുവെന്നത് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. സംഘപരിവാറിന്റെ ഇത്തരം അജണ്ട നേരത്തെ തെളിഞ്ഞതാണ്. കൃത്യമായ പ്ലാൻ ശബരിമല സമരത്തിനുണ്ട് സംസ്ഥാന പ്രസിഡന്റ്ശ്രീധരൻ പിള്ള ഇതൊരവസരമാണെന്നും ഇത് ഉപയോഗിക്കണമെന്നും പറയുന്ന പ്രസംഗം പുറത്തു വന്നതാണ്. അവർ ഉദ്ദേശിക്കുന്ന കാര്യം തന്നെയാണ് സർക്കുലറിലൂടെ നടപ്പാക്കുന്നത്. അത്പരസ്യമായി പ്രഖ്യാപിക്കുന്ന നിലയാണ് സംജാതമായത്. ഇതിനിടക്ക് ഒരു ആർഎസ്എസ്സ് നേതാവ് കോഴിക്കോട് പ്രസംഗം നടതതി. ശബരിമലയിലേക്ക് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരെ കൊണ്ടു പോകും എന്നാണ്. കൃത്യമായ പ്ലാൻ ശബരിമല സമരത്തിനുണ്ട്. ശ്രീധരൻ പിള്ള പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത് ശബരിമലയിലെ സ്ത്രീകൾപ്രവേശനത്തിനെതിരായുള്ള സമരമല്ല. കമ്മ്്യൂണിസ്റ്റ് പാർട്ടിക്കെതിരായ സമരമാണ് എന്നാണ്. നിങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി പാവപ്പെട്ട ഭക്തരെ എന്തിനാണ് ബലിയാടാക്കുന്നത് അവരെ എന്തിനാണ് ഉപദ്രപവിക്കുന്നത് എന്നാണ് എനിക്കദ്ദേഹത്തോട് ചോദിക്കാനുള്ളത്. രാഷ്ട്രീയമായ സമരമാണെങ്കിൽ ശബരിമലയ്ക്ക് മുന്നിലെന്തിന് സെക്ട്ട്ടേറിയേറ്റിന് മുന്നിലാക്കാമല്ലോ രാഷ്ട്രീയമായ സമരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സെക്ട്ട്ടേറിയേറ്റിന് മുന്നിലാക്കാമല്ലോ. എന്തിന് ഭക്തരെ ബലിയാടാക്കുന്നു. ആശയപരമായ വ്യത്യാസമാകാമെങ്കിൽ അത് നമുക്ക് തമ്മിൽ സംസാരിക്കാം. തുറന്നവേദിയാകാം.എന്തിനാണ് ശബരിമലയെ ഇത്തരമൊരു വേദിയാക്കുന്നത്. ഏതായാലും ശബരിമലയിലെ അയ്യപ്പ ഭക്തതരെ നിങ്ങളുടെ രാഷ്ട്രീയ താതപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തരുത്. ആചാരപരമായ വിശ്വാസി വരുന്നിടത്ത് അതൊന്നും ആഗമിക്കാൻ തയ്യാറാവാകതെ പ്രക്ഷോഭത്തിന് വേദിയാക്കി ശബരിമലയെ മാറ്റാനും ഭക്തർക്ക് തടസ്സം സൃഷ്ടിക്കാനുമാണ് ഇത്തരക്കാർതയ്യാറാവുന്നത്. അതിന് വേണ്ടി എന്തെല്ലാം നാടകങ്ങളാണ് നടത്തുന്നത്. വീണ്ടും വലിച്ചെറിഞ്ഞ ഇരുമുടിക്കെട്ട് ദൃശ്യമാധ്യമങ്ങളുള്ളത് കൊണ്ട് എല്ലാം നേരിട്ടു കാണാമല്ലോ. സാധാരണ ഭക്തർ ഇരുമുടിക്കെട്ടിനെ ആദരവോടെയല്ലേ കാണുന്നത്. എന്നാൽ ഒരു നേതാവ് അത് വലിച്ചെറിഞ്ഞത് എല്ലാവരും കണ്ടതല്ലേ. അവിടെയുള്ള എസ്പി തന്നെ ബഹുമാനത്തോടെ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ നേതാവിനെ ൽേപിക്കുന്നു. എന്നാൽ വീണ്ടും വലിച്ചെറിഞ്ഞു. ഇത് ഏതെങ്കിലും ഭക്തനോ ഭക്തയോ ചെയയ്ുന്നതാണോ. ആ ദിവസം തന്നെ അദ്ദേഹത്തിന്റഫെ വസ്ത്രം അദ്ദേഹം തന്നെ വലിച്ചു കീറുന്നു. എന്നിട്ട് പോലീസ് മർദ്ദനത്തിൽ കീറിയതാണെന്ന പറയുന്നു. എന്നിട്ട് ഞങ്ങൾ ഭക്തരാണ് ഭക്തിയുടെ ഭാഗമായി എത്തിയതാണെന്ന പ്രചരിപ്പിക്കുകയാണ്. ആചാരത്തിന്റെപേരും പാറഞ്ഞ് അവർ നടത്തുന്നതാണ് ആചാരലംഘനം സാധാരണ ഗതിയിൽ ചെയ്യേണ്ട ഒരു ആചാരവും പാലിക്കാതിരിക്കുക.ഇങ്ങനെ ആചാരത്തിന്റെപേരും പാറഞ്ഞ് ആചാര ലംഘനം നടത്തുക. അങ്ങനെ തങ്ങളുടെ രാഷ്ട്രട്രീയ ലാഭത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കുന്ന നിലയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഈ ശബരിമല സീസണിൽ രണ്ട് ദിവസമാണ് സംഘപരിവാർ ഹർത്താലിന് ആഹ്വാനം ചെയ്തത്. ശബരിമല തീർഥാടകരെ ആകെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് ഈ ഹർത്താൽ.സാധാരണ ശബരിമല സീസണിൽ പ്രഖ്യാപിക്കുന്ന ഹർത്താലിന് തീർഥാടകരെ ഒഴിവാക്കുന്ന പതിവും പത്തനംതിട്ട ജില്ലയെ ഒഴിവാക്കുന്ന രീതിയും ഉണ്ട്. എന്നാൽ അതുണ്ടായില്ല. അയ്യപ്പ ഭക്തർക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്താകെ കലാപത്തിനുംപദ്ധതിയുണ്ടായി വലിയ തോതിൽ വർഗ്ഗീയ ധ്രുവീകരണം നടത്താൻ പറ്റുമോ, സംസ്ഥാനത്താകെ കലാപം നടത്താൻ പറ്റുമോ എന്ന പ്ലാനും ഉണ്ടായി. അത്തരം ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. തലശ്ശേരി മാർക്കറ്റിൽ ഈ രീതിയിലുള്ള ആക്രമണം അഴിച്ചു വിട്ടു. താനൂർ, കതിരൂർ, ശ്രീകാര്യം എന്നിവിടങ്ങളിൽ പ്രത്യേക വിഭാഗക്കാരുടെ കടകൾ തിരഞ്ഞു പിടച്ചു ആക്രമിച്ചു. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെയും ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറായ മകന്റെ ഭാര്യയെും രണ്ട് വട്ടമാണ് കയ്യേറ്റം ചെയ്തത്.സംസ്ഥാനത്താകെ കലാപങ്ങൾ സൃഷ്ടിക്കുക അതിന്റെ ഭാഗമായി നേട്ടം കൊയ്യാനാകുമോ ന്നൊണ് ഇവർ ആലോചിക്കുന്നത്. ഇതിനിടക്ക് കേന്ദ്രമന്ത്രി ശബരിമല സന്ദർശിച്ചു. രാജ്നാഥ് സിങ് പറഞ്ഞത് സുപ്രീം കോടതി വിധിയാണ് കോന്ദ്രസർക്കാരിന് ഒന്നും ചെയ്യാൻ ആവില്ല എന്നണ് അപ്പോൾ എന്തിനാണ് ശബരിമലയെ സംഘർഷഭൂമിയാക്കുന്നത്. വിശ്വാസത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം നേടാനാകുമോ അതിനായി ശബരിമലയെ കലാപഭൂമിയാക്കുന്നു. ഏതറ്റം വരെയും പോകാൻ സംഘപരിവാർ തയ്യാറാണ്. ശബരിമലയുടെ കാര്യത്തിൽ സംസ്ഥാനത്തിന് അകത്തും പുറത്തും സംഘപരിവാർ നടത്തിയ പ്രചാരണമുണ്ട്. ശബരിമലയിൽ കാണിക്കയിടരുത്.അവരാണ് ശബരിമലയുടെ സംരക്ഷകരായി രംഗത്ത് വന്നത്. ഇവരുടെ ചങ്ങാതിയായി വന്ന കേരളത്തിലെ കോൺഗ്രസ്സിന്റെ ഗതിയാണ്. കോൺഗ്രസ്സ കേന്ദ്ര നേതൃത്വം സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന അഭിപ്രായമാണ്. എന്നാൽബിജെപിയുമായി മത്സരിക്കാൻ നയം മാറ്റി. ചിത്തിരയാട്ട വേളയിൽ സംഘപരിവാർ ആക്രമണം നടത്തി. അക്രമികളെ സർക്കാർ നേരിട്ടില്ല എന്ന് ചെന്നിതതല ആക്ഷേപിച്ചു. ശബരിമലയിൽ ആക്രമത്തിന് ശ്രമിച്ചയാളെ അറസ്റ്റ്ചെയ്തു അപ്പോൾ അദ്ദേഹം പറയുന്നു ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ്. തോന്നുമ്പാൾ തോന്നുന്നത് പറയുന്നരീതിയിലേക്ക് പ്രതിപക്ഷ നേതാവ് മാറുന്നത് ശരിയല്ല. നേരത്തെ കോടതിവിധി ശരിയാണെന്ന് പറഞ്ഞ ആളാണ്. ഒറ്റപ്പെട്ടു പോയ സംഘപരിവാർ രാഷ്ട്രീയം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേര് പറഞ്ഞു കൊണ്ട് രാഷ്ട്രീയ അന്തരീക്ഷം മാറ്റാൻ ശ്രമിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുക, ചേരിതിരിക്കുക അങ്ങനെ രാഷ്ട്രീയ ലകഷ്യം നേടിയെടുക്കാനുള്ള ഇടപെടലാണ് അവർ നടത്തുന്നത്. അഖിലേന്ത്യ അടിസ്ഥാനത്തിൽ രാമക്ഷേത്ര നിർമ്മാമമാണ് അവരുടെ ലക്ഷ്യം. വിശ്വാസത്തിന്റെ പേരിൽ ന്യൂന പക്ഷവിഭാഗത്തെ ആശങ്കപ്പെടുത്താനുള്ള നടപടിയാണ് ഇതിനെ പരോക്ഷമായി പിന്തുണക്കുന്ന സ്ഥിതിയാണ് കോൺഗ്രസ്സ് ചെയ്യുന്നത്. മനുഷ്യസാധ്യമായ സൗകര്യങ്ങൾ ഒരുക്കി പ്രളയത്തിനു ശേഷം ശബരിമലയിൽ സൗകര്യങ്ങളൊരുക്കാൻ ആറു തവണയാണ് യോഗം ചേർന്നത്. റോഡുകൾ അടക്കം നേരത്തെയുണ്ടായിരുന്ന സൌകര്യങ്ങളെല്ലാം പ്രളയത്തിൽ നശിച്ചുപോയിരുന്നു. അതെല്ലാം വീണ്ടും നിർമിക്കേണ്ടിയിരുന്നു. 25 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പ്രളയത്തിനു ശേഷം നടത്താൻ സാധിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളെ നിർമാണ പ്രവർത്തനം ഏൽപ്പിച്ചു. ഭക്തർക്ക് വിരിവെക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇനിയും താൽകാലിക ഷെഡ്ഡുകൾ നിർമിക്കും. സൌകര്യങ്ങൾ ഒരുക്കുന്നതിന് 202 കോടി രൂപ സർക്കാർ അനുവദിച്ചു. ചുരുങ്ങിയ സമയംകൊണ്ട് കക്കൂസുകൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. മനുഷ്യസാധ്യമായ കാര്യങ്ങൾ ശബരിമലയിൽ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ചില അസൗകര്യങ്ങൾ ഇപ്പോഴും ഉണ്ടാകും. അതുകൂടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരണം വിളിക്കുന്നത് തടഞ്ഞിട്ടില്ല അക്രമം നടത്താനെത്തുന്നവർക്ക് സന്നിധാനത്ത് ക്യാമ്പ് ചെയ്താൽ മാത്രമേ അവിടെ സംഘർഷമുണ്ടാക്കാൻ സാധിക്കൂ. അത് ഒഴിവാക്കാനാണ് സന്നിധാനത്ത് ഭക്തർ തങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. അതിന്റെ ഭാഗമായാണ് നെയ്യഭിഷേകത്തിനായി സന്നിധാനത്ത് തങ്ങുന്നതിനു പകരം രാവിലെ മൂന്നു മണി മുതൽ മാത്രം സന്നിധാനത്ത് എത്താൻ ഭക്തരോട് നിർദേശിച്ചത്. അവിടെ ക്യാമ്പു ചെയ്യുന്ന കാര്യത്തിൽ മാത്രമാണ് നിയന്ത്രണമുള്ളത്. ഭക്തരെ ശരണം വിളിക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്നുള്ളത് കള്ള പ്രചരണമാണ്. ശബരിമലയിൽ ശരണംവിളിക്കാതെ എങ്ങനെയാണ് തീർഥാടകർ പോകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. content highlights:pinarayi Vijayan press meet On sabarimala issue


from mathrubhumi.latestnews.rssfeed https://ift.tt/2BjpEJX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages