ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ് സമ്പന്നൻ 3 വയസ്സുകാരൻ കൊച്ചുമകന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ് സമ്പന്നൻ 3 വയസ്സുകാരൻ കൊച്ചുമകന്‍

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനേക്കാൾ ആറു മടങ്ങ് സമ്പന്നനായി മൂന്ന് വയസ് പ്രായമുള്ള അദ്ദേഹത്തിന്റെ കൊച്ചുമകൻ ദേവാൻഷ്. മുഖ്യമന്ത്രിയുടെ കുടുംബത്തിലുള്ളവരുടെ ആസ്തികളിൽ കഴിഞ്ഞ ഒരു വർഷമുണ്ടായ വളർച്ചയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ കുടുംബ സ്വത്ത് 69.23 കോടി രൂപയിൽനിന്ന് 81.83 കോടിയായി ഉയർന്നിട്ടുണ്ട്. 18.18 ശതമാനം വളർച്ചയിൽ ചന്ദ്രബാബു നായിഡുവിന്റെ സമ്പാദ്യം 2.53 കോടിയിൽനിന്ന് 2.99 കോടി രൂപയായി ഉയർന്നു. അതേസമയം കൊച്ചുമകൻ ദേവാൻഷിന്റെ പേരിൽ 18.71 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണുള്ളത്. കഴിഞ്ഞ വർഷം ഇത് 11.54കോടി രൂപയായിരുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു. നായിഡുവിന്റെ മകനും ആന്ധ്രയുടെ ഐടി, പഞ്ചായത്തിരാജ് വകുപ്പ് മന്ത്രിയുമായ നര ലോകേഷ് ആണ് സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടത്. ലോകേഷിന്റെ പേരിൽ 21.40 കോടി രൂപയുടെ സ്വത്തുക്കളും നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയുടെ പേരിൽ 31.01 കോടി രൂപയുടെ സ്വത്തുക്കളുമാണുള്ളത്. കഴിഞ്ഞ വർഷം ഇവ യഥാക്രമം 15.21 കോടി. 25.41 കോടി എന്നിങ്ങനെയായിരുന്നു. അതേസമയം ലോകേഷിന്റെ ഭാര്യ ബ്രാഹ്മണിയുടെ പേരിൽ നേരത്തെ 15.01 കോടിയുടെ സ്വത്തുക്കളുണ്ടായിരുന്നത് 7.72 കോടിയായി കുറഞ്ഞിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ എട്ട് വർഷമായി നായിഡുവിന്റെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിടുന്നുണ്ട്. Content Highlights:Chandrababu Naidu Declares Assets, Three Year-Old Grandson Six Times Richer


from mathrubhumi.latestnews.rssfeed https://ift.tt/2TwAgw2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages