കൊച്ചി: അന്തരിച്ച വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ എം.ഐ. ഷാനവാസിന്റെ മൃതദേഹം കബറടക്കി. വ്യാഴാഴ്ച രാവിലെ പത്തര മണിയോടെ കലൂർ തോട്ടത്തുംപടി മുസ്ലീം ജമാഅത്ത് പള്ളി കബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ സംസ്കാരചടങ്ങിൽ പങ്കെടുത്തു. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് എം.ഐ. ഷാനവാസ് എം.പി അന്തരിച്ചത്. കരൾരോഗ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം എറണാകുളം നോർത്തിലെ വസതിയിലും ടൗൺഹാളിലും പൊതുദർശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മന്ത്രിമാരായ ഇ.പി. ജയരാജൻ, വി.എസ്. സുനിൽകുമാർ, മാത്യു.ടി. തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും മുതിർന്ന കോൺഗ്രസ് നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ നിരവധി കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2R4dlqy
via
IFTTT
No comments:
Post a Comment