ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കുമെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു കുടുംബത്തിന് വേണ്ടി മാത്രം സമർപ്പിക്കപ്പെട്ട പാർട്ടിയാണ് കോൺഗ്രസെന്നും രാജ്യപുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ അവർക്ക് മടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രം സമർപ്പിക്കപ്പെട്ട പാർട്ടിയാണ്. അതിന് എങ്ങനെയാണ് രാജ്യപുരോഗതിക്കും അമേഠിയുടെ വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ കഴിയുക. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ 77 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ ജനങ്ങൾക്ക് വാഴക്കന്നുകൾ വിതരണം ചെയ്ത രാഹുൽഗാന്ധിയുടെ നടപടിയെയും സ്മൃതി ഇറാനി പരിഹസിച്ചു. വിദേശഇനത്തിൽ പെട്ട വാഴക്കന്നുകൾ രാഹുൽ ഗാന്ധി ഇവിടുത്തെ കർഷകർക്ക് നല്കിയെന്ന് അറിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ഒരു വാഴക്കന്നുപോലുംനൽകാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. ദാരിദ്ര്യം തുടച്ചുനീക്കാൻ കുറച്ച് വാഴകൾ വച്ചുപിടിപ്പിച്ചിട്ട് കാര്യമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിൽ 60 വർഷമായിട്ടും കോൺഗ്രസിന് ചെയ്യാൻ കഴിയാഞ്ഞതാണ് ബിജെപി സർക്കാർ കഴിഞ്ഞ നാല് വർഷം കൊണ്ട് നടപ്പാക്കിയതെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. രാഹുൽ 15 വർഷമായി അമേഠിയെ പ്രതിനിധീകരിക്കുന്നു. ഇന്ന് വരെ ഒരു തൊഴിൽമേള നടത്താൻ രാഹുലിനായിട്ടില്ല. അതിനും ബിജെപി സർക്കാർ വേണ്ടിവന്നു. അതിലൂടെ 7500 യുവാക്കൾക്കാണ് ജോലി നൽകാനായതെന്നും സ്മൃതി ഇറാനി അവകാശപ്പെട്ടു. content highlights:Smriti Irani, Rahul Gandhi,Smriti Irani takes a dig at Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2qWQykO
via
IFTTT
No comments:
Post a Comment