ജമ്മു കശ്മീര്‍ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധം; കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

ജമ്മു കശ്മീര്‍ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധം; കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭ പിരിച്ചുവിട്ട ഗവർണറുടെ നടപടി ഭരണാഘടന വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ഗവർണറുടെ നടപടി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതാണെന്നും, ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പി.ഡി.പി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കംനടത്തുന്നതിനിടെയാണ് ഗവർണർ സത്യപാൽ മാലിക്ക് നിയമസഭ പിരിച്ചുവിട്ടത്. കഴിഞ്ഞ അഞ്ചുമാസമായി ഗവർണർ ഭരണത്തിലായിരുന്ന കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി കഴിഞ്ഞദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു. കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാനായിരുന്നു പി.ഡി.പിയുടെ നീക്കം. എന്നാൽ മെഹ്ബൂബ മുഫ്തി കത്ത് നൽകിയതിന് പിന്നാലെ ഗവർണർ സത്യപാൽ മാലിക്ക് നിയമസഭ പിരിച്ചുവിടുന്നതായി ഉത്തരവിറക്കി. പുതിയ സാഹചര്യത്തിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഗവർണർ നിയമസഭ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഇതോടെയാണ് ജമ്മുകശ്മീരിൽ പുതിയ രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. Content Highlights:congress leader manish tiwari against jammu kashmir governor


from mathrubhumi.latestnews.rssfeed https://ift.tt/2DGjsgX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages