ന്യൂഡൽഹി: അഴിമതിക്കേസിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ നൽകിയ റിപ്പോർട്ടും, മുൻ സി.ബി.ഐ ഡയറക്ടർ അലോക് വർമ്മ നൽകിയ മറുപടിയും ചോർന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. മറുപടി നല്കാൻ അലോക് വർമ്മയുടെ അഭിഭാഷകൻ കൂടുതൽ സമയം ചോദിച്ചതിലും ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. കേസിൽ വാദത്തിനുള്ള അർഹത പോലും അഭിഭാഷകർക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അലോക് വർമ്മയ്ക്കെതിരെയുള്ള സിവിസി റിപ്പോർട്ടും അതിന് അദ്ദേഹം സമർപ്പിച്ച മറുപടിയും കോടതി പരിശോധിച്ചു. സിബിഐ ഡയറക്ടറുടെ ചുമതലയിൽ നിന്ന് അലോക് വർമ്മയെ മാറ്റിയ സംഭവത്തിൽ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 29ലേക്ക് മാറ്റി. വിവരങ്ങൾ ചോർന്നത് അനധികൃതമായി ആണെന്ന് അലോക് വർമ്മയുടെ അഭിഭാഷകൻ ഫാലി എസ് നരിമാൻ കോടതിയെ ബോധിപ്പിച്ചു. കേസ് കേൾക്കാൻ വിസമ്മതിച്ചതിനെതിരെ 89കാരനായ മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാനും കോടതിയെ തന്റെ അതൃപ്തി അറിയിച്ചു. ഒരു രാത്രി മുഴുവൻ ജോലി ചെയ്തിട്ടാണ് താൻ വന്നത്- അദ്ദേഹം പറഞ്ഞു. മറുപടി ചോർന്നതിൽ വിശദീകരണം നൽകാൻ സമയം വേണമെന്ന് നരിമാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച ്ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് വിശദീകരണം നൽകാൻ കോടതി നരിമാന് അനുമതി നൽകി. ദ വയർ എന്ന വെബ്സൈറ്റാണ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ കോടതിയിൽ സീൽ ചെയ്ത കവറിൽ നൽകിയ രേഖകളുപയോഗിച്ച് തയ്യാറാക്കിയതല്ല തങ്ങളുടെ റിപ്പോർട്ടെന്ന് അവർ വ്യക്തമാക്കി. സി.ബി.ഐ ഡയറക്ടർ സിവിസിക്ക് എഴുതി നൽകിയ മറുപടിയാണ് തങ്ങൾ ആധാരമാക്കിയതെന്നും ദ വയർ അറിയിച്ചു. content highlights:Top Court Fumes Over Leak In CBI Case, CBI Case, Alok Verma, supreme court
from mathrubhumi.latestnews.rssfeed https://ift.tt/2PBZACF
via
IFTTT
No comments:
Post a Comment