ഭോപ്പാ (ഉത്തർപ്രദേശ്): കുഴൽക്കിണറിൽനിന്ന് വെള്ളമെടുക്കാൻ അയൽവീട്ടിലേക്ക് പോയ പതിനാറുകാരിയെ ബലാൽസംഗം ചെയ്തു. ഉത്തർപ്രദേശിലെ മുസഫർ നഗറിലുള്ള ഭോപ്പാ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ സഹോദരന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായി ഭോപ്പാ സ്റ്റേഷൻ ഓഫീസർ വി.പി സിങ്ങ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ നിയമപ്രകാരം യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ പെൺകുട്ടിയ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. പ്രതിയ്ക്കു വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കി. അയൽവാസിയുടെ വീട്ടിലെ കുഴൽക്കിണറിൽനിന്ന് വെള്ളമെടുക്കാൻ പോയപ്പോൾ യുവാവ് ബലം പ്രയോഗിച്ച് കുട്ടിയെ മുറിയിൽ എത്തിച്ച് ബലാൽസംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയിൽ പറയുന്നത്. Content Highlight: 16-yr-old girl raped in Uttar Pradesh when she had gone to take water
from mathrubhumi.latestnews.rssfeed https://ift.tt/2PFUm8X
via
IFTTT
No comments:
Post a Comment