ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എത്തിയ ഭീകരരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ഫോട്ടോ ഉൾപ്പെടുന്ന പോസ്റ്റർ ഡൽഹി പോലീസ് പുറത്തുവിട്ടു. ഇവരെ കാണുന്നപക്ഷം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പഹാട് ഗഞ്ച് പോലീസ് സ്റ്റേഷൻ നമ്പറും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. ഇന്ത്യാ - പാക് അതിർത്തിയിലേതെന്ന് സംശയിക്കുന്ന മൈൽക്കുറ്റിയിൽ ചാരിനിൽക്കുന്ന രണ്ടുപേരുടെ ചിത്രമാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. മൈൽക്കുറ്റിയിൽ ഡൽഹി 360 കിലോമീറ്റർ, ഫിറോസ്പുർ ഒൻപത് കിലോമീറ്റർ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പഞ്ചാബിനോട് ചേർന്ന പാക് അതിർത്തി പ്രദേശമാണ് ഫിറോസ്പൂർ. കഴിഞ്ഞയാഴ്ച പഞ്ചാബ് പോലീസ് ആറോ ഏഴോ ജയ്ഷെ മുഹമ്മദ് ഭീകരർ പഞ്ചാബിൽനിന്ന് ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന മുന്നറിയിപ്പ് അധികൃതർക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പോലീസ് ഫോട്ടോ ഉൾപ്പെട്ട പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. Content Highlights:Delhi Police Releases Photos of Two Terrorists Suspected to be in the City
from mathrubhumi.latestnews.rssfeed https://ift.tt/2zimZ1M
via
IFTTT
No comments:
Post a Comment