അന്താരാഷ്ട്ര സമ്മര്‍ദം; എയര്‍ ബി.എന്‍.ബി വെസ്റ്റ് ബാങ്കിലെ ലിസ്റ്റിങ് അവസാനിപ്പിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

അന്താരാഷ്ട്ര സമ്മര്‍ദം; എയര്‍ ബി.എന്‍.ബി വെസ്റ്റ് ബാങ്കിലെ ലിസ്റ്റിങ് അവസാനിപ്പിച്ചു

ന്യൂയോർക്ക്: അമേരിക്കൻ ടൂറിസം കമ്പനിയായ എയർ ബി.എൻ.ബി വെസ്റ്റ് ബാങ്കിലെ ഇസ്രയേലി അധീന മേഖലയിലെ താമസ സ്ഥലങ്ങൾ ഒഴിവാക്കി. ഈ നീക്കത്തെ പലസ്തീൻ സ്വാഗതം ചെയ്തെങ്കിലും ഇസ്രയേൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലും പാലസ്തീനും തമ്മിൽ തർക്കം നടക്കുന്ന പ്രധാന മേഖലയായതുകൊണ്ടാണ് പട്ടികയിൽ നിന്നും ഇവിടത്തെ താമസസ്ഥലങ്ങളെ ഒഴിവാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന, താമസ സൗകര്യങ്ങൾ നൽകുന്ന ഓൺലൈൻ കമ്പനിയാണ് എയർ ബിഎൻബി. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് വെസ്റ്റ് ബാങ്കിലെ താമസ സ്ഥലങ്ങൾ നിയമവിരുദ്ധമാണ്. എയർ ബി.എൻ.ബി ഈ മേഖലയിലെ ഹോം സ്റ്റേകളും മറ്റും ലിസ്റ്റ് ചെയ്തതിനെതിരെ പലസ്തീനും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിരുന്നു. അമേരിക്കൻ കമ്പനി നിയമങ്ങൾ ഇത് അനുവദിക്കുന്നുണ്ടെന്നാണ് തുടക്കത്തിൽ അവർ അവകാശപ്പെട്ടത്. ജനങ്ങൾ ദുരിത മനുഭവിക്കുന്ന ഈ മേഖലകളിൽ നിന്ന് കമ്പനികൾ ലാഭമുണ്ടാക്കരുതെന്ന് ആഗോള തലത്തിൽ ആവശ്യമുയർന്നിരുന്നു. ഇതേത്തുടർന്നാണ് എയർ ബിഎൻബി നയം മാറ്റിയത്. content highlights:Airbnb removes Israeli West Bank settlement listings


from mathrubhumi.latestnews.rssfeed https://ift.tt/2zhY8LI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages