കാസർകോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചതിന് ക്ഷേത്രം മേൽശാന്തിയെ സസ്പെൻഡ് ചെയ്തു. മലബാർ ദേവസ്വം ബോർഡിന് കീഴിലെ കാസർകോട് കാഞ്ഞങ്ങാട്മഡിയൻ കുലോം ക്ഷേത്രത്തിലെ മേൽശാന്തി മാധവൻ നമ്പൂതിരിയെയാണ് ക്ഷേത്രം ട്രസ്റ്റി സസ്പെൻഡ് ചെയ്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അസഭ്യം നിറഞ്ഞതുമായിരുന്നു മേൽശാന്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വ്യാഴാഴ്ച രാവിലെയാണ് മേൽശാന്തിക്കെതിരെ നടപടി സ്വീകരിച്ചതായി ക്ഷേത്രം ട്രസ്റ്റി അറിയിച്ചത്. നിലയ്ക്കലിൽ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മന്ത്രി നടത്തിയ ചില പ്രസ്താവനകൾക്കുള്ള മറുപടിയായാണ് മേൽശാന്തി അസഭ്യംനിറഞ്ഞ കുറിപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. Content Highlights:facebook post against minister kadakampally surendran, priest gets suspension in kasargod
from mathrubhumi.latestnews.rssfeed https://ift.tt/2R3kvLE
via
IFTTT
No comments:
Post a Comment