വാട്‌സാപ്പ് ഇന്ത്യയുടെ അമരക്കാരനായി അഭിജിച്ച് ബോസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

വാട്‌സാപ്പ് ഇന്ത്യയുടെ അമരക്കാരനായി അഭിജിച്ച് ബോസ്

വാട്സാപ്പ് ഇന്ത്യയുടെ മേധാവിയായി അഭിജിത്ത് ബോസിനെ നിയമിച്ചു. ഇന്ത്യയ്ക്ക് വേണ്ടിയുള്ള ആദ്യ വാട്സാപ്പ് സംഘത്തിന് തുടക്കമിടുകയാണ് അഭിജിത്തിന്റെ ചുമതല. കാലിഫോർണിയയിൽ നിന്നാണ് ഇത്രയും നാൾ വാട്സാപ്പിന്റെ ഇന്ത്യൻ സേവനവും നിയന്ത്രിച്ചിരുന്നത്. ഗുഡ്ഗാവ് ആസ്ഥാനമാക്കിയാണ് വാട്സാപ്പ് ഇന്ത്യ പ്രവർത്തിക്കുക. ഇ-പേമെന്റ് പ്ലാറ്റ്ഫോമായ എസ്ടാപ്പിന്റെ സ്ഥാപകരിലൊരാളായ അഭിജിത്ത് എസ്ടാപ്പിലെ സിഇഓ ആയിരുന്നു. ചെറുകിട വ്യവസായങ്ങൾക്കായി തുടങ്ങിയ വാട്സാപ്പ് ബിസിനസ് ആപ്പ്, വൻകിട വ്യവസായങ്ങൾക്കായുള്ള വാട്സാപ്പ് ബിസിനസ് എപിഐ എന്നിവയുടെ വ്യാപനത്തിനും വാട്സാപ്പ് സ്റ്റാറ്റസ് വഴി പരസ്യം നൽകാനുള്ള പദ്ധതി നടപ്പിലാക്കുന്നതും ഉൾപ്പടെ രാജ്യത്തെ വാട്സാപ്പിന്റെ വ്യവസായം മെച്ചപ്പെടുത്തൽ അഭിജത്തിന്റെ പ്രധാന ചുമതലയാവും. ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഇന്ത്യ വാട്സാപ്പിന്റെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ്. ലോകത്തെങ്ങും ഏറെ ജനപ്രീതിയാർജിച്ച വാട്സാപ്പ് സേവനത്തിൽ നിന്നും ഏത് വിധേനയും വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന്റെ നീക്കങ്ങൾ. വാട്സാപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചത് ഈ ലക്ഷ്യത്തോടുകൂടിയാണ്. ഇത്രയും കാലം പരസ്യ വിതരണത്തിൽ നിന്നും അകന്ന നിന്ന വാട്സാപ്പ് ആ നിലപാട് മാറ്റാനൊരുങ്ങുകയാണ്. വാട്സാപ്പിന്റെ പ്രധാന ആപ്ലിക്കേഷൻ വഴി തന്നെ പരസ്യ വിതരണം നടത്താനൊരുങ്ങുകയാണ് കമ്പനിയിപ്പോൾ. ഈ സഹാചര്യത്തിലാണ് ഇന്ത്യ പോലുള്ളൊരു വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭിജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുന്നത്. Content Highlights:Abhijit Bose appointed WhatsApp India head Eztap


from mathrubhumi.latestnews.rssfeed https://ift.tt/2S9eqxm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages