പത്തനം തിട്ട: ഒരു ക്ഷേത്രത്തിലെ മേൽശാന്തിക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടിയെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടാകേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാസർകോട് ജില്ലയിലെ മഡിയൻ കൂലോം ക്ഷേത്രത്തിലെ മേൽശാന്തിയുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന് അറിവുള്ള വിഷയമല്ല ഇതെന്നും ചാനലിൽ നിന്നാണ് ഈ വാർത്ത അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം ശബരിമലയിൽ തടഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തെ കുറിച്ച് പത്തനംതിട്ട എസ്പി എസ്. ഹരിശങ്കർ വിശദീകരണം നൽകിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി. കേന്ദ്രമന്ത്രിയുടെ വാഹനം കടന്നു പോയതിനു ശേഷം എത്തിയ സ്വകാര്യവാഹനത്തെയാണ് തടഞ്ഞതെന്ന് കേന്ദ്രമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഭക്തർക്ക് നിരോധനാജ്ഞയില്ലെന്നും അവിടെയെത്തുന്ന സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള സാങ്കേതികമായ ചില നിയമനടപടികൾ മാത്രമേ ശബരിമലയിൽ നിലവിലുള്ളുവെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ജോയിന്റ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനമുൾപ്പെടെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനാണ് മന്ത്രി എത്തിയത്. Content Highlights:Sabarimala,Kadakaampally Surendran, Talks To Media
from mathrubhumi.latestnews.rssfeed https://ift.tt/2S87OPL
via
IFTTT
No comments:
Post a Comment