ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കേസിൽ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ട അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന സുപ്രീം കോടതി. എന്നാൽ ആനൂകൂല്യങ്ങൾ കൈപ്പറ്റാൻ കഴിയില്ല. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സ്റ്റേ തേടി നൽകിയ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന കെ എം ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമർശം. എന്നാൽ ഇത് കോടതിയുടെ ഉത്തരവല്ല, വാക്കാലുള്ള നിരീക്ഷണം മാത്രമാണ്. അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കെ.എം ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഒരു സ്റ്റേ ഉത്തരവിന്റെ ബലത്തിൽ എം.എൽ.എ പദവി നിലനിർത്താനാണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. സാധാരണ തിരഞ്ഞെടുപ്പ് കേസുകളിൽ ഇത്തരമൊരു മറുപടിയാണ് നൽകുകയെന്നും വിശദമായ വാദം പിന്നീട് കേൾക്കാമെന്നും കോടതി അറിയിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തന്നെ വിലക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അയോഗ്യത കൽപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഹർജിയിൽ ഉന്നയിക്കുന്നു. അഴീക്കോട് എം.എൽ.എ. ആയ ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഈമാസം ഒമ്പതിലെ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. നിയമസഭാസമ്മേളനം 27-നു തുടങ്ങുന്ന സാഹചര്യത്തിൽ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നും അഡ്വ. ഹാരിസ് ബീരാൻ വഴി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. എതിർസ്ഥാനാർഥിയായി മത്സരിച്ച എം.വി. നികേഷ് കുമാറിന്റെ പരാതിയിലാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പിൽ വർഗീയപ്രചാരണം നടത്തിയെന്നായിരുന്നു ഷാജിക്കെതിരായ പരാതി. content highlights:k.m shaji,azhikode, MV nikesha kumar,supreme court
from mathrubhumi.latestnews.rssfeed https://ift.tt/2PHRbxA
via
IFTTT
No comments:
Post a Comment