കോഴിക്കോട്: കുറ്റ്യാടി നെട്ടൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായ. തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. കേസിൽ ആദ്യം അറസ്റ്റിലായ നെട്ടൂർ സ്വദേശി സുധീഷിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം ഒരു സ്റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തിവരുന്നുണ്ട്. നാദാപുരം, കുറ്റ്യാടി മേഖലയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസ് (33), ഭാര്യ സാനിയോ മനോമി (25) എന്നിവർക്കു നേരെയാണ് ഹർത്താൽ ദിനമായ ശനിയാഴ്ച ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ തടഞ്ഞ് ഹർത്താൽ അനുകൂലികൾ മർദിക്കുകയായിരുന്നു. സാരമായ പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റിപ്പോർട്ടറാണ് സാനിയോ മനോമി. കോഴിക്കോട്ടുനിന്ന് കക്കട്ടിലെ വീട്ടിലേക്ക് പോകുന്നതിനിടയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെ അമ്പലകുളങ്ങരയിലാണ് സംഭവം. മറ്റുവാഹനങ്ങൾ തടയാതെ ഇവർ സഞ്ചരിച്ച കാർ മാത്രം തടഞ്ഞ് വാഹനത്തിനുള്ളിലിട്ടും പുറത്തിറക്കിയും മർദിക്കുകയായിരുന്നു. നികിതാസിന്റെ മൂക്കിന് സാരമാക്കി പരിക്കേറ്റിരുന്നു. ഭാര്യയുടെ നെഞ്ചത്ത് ചവിട്ടേറ്റതായും പരാതിയുണ്ട്. മർദനമേറ്റ് അവശരായ ഇരുവരെയും നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്നവഴി ഇവർ സഞ്ചരിച്ച വാഹനം നടുവണ്ണൂരിൽ തടഞ്ഞുനിർത്തി ഹർത്താൽ അനുകൂലികൾ വീണ്ടും ആക്രമിച്ചു. ആസൂത്രിതമായ ആക്രമണമാണെന്ന് കാട്ടി ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. Content Highlights:attack against p mohanans son and wife, attack against accuseds house, rss, cpm
from mathrubhumi.latestnews.rssfeed https://ift.tt/2PChPIa
via
IFTTT
No comments:
Post a Comment