കൊച്ചി: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച തിരുത്തൽ വാദമുന്നേറ്റത്തിന്റെ അമരക്കാരിൽ ഒരാളായിരുന്നു എം.ഐ.ഷാനവാസ്. കോൺഗ്രസിലെ വിഗ്രഹ ഭഞ്ജകരായ ചെറുപ്പക്കാരെ നേതൃത്വത്തിനെതിരെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ഷാനവാസിന്റെ വാക്ചാതുരി വലിയ പങ്കാണ് വഹിച്ചത്. മുഖ്യമന്ത്രി കെ.കരുണാകരനെതിരെ ഐ.ഗ്രൂപ്പിലെ അസംതൃപ്തരായ യുവനേതൃത്വം പടയ്ക്ക് ഇറങ്ങിയപ്പോൾ അതിന്റെ മുന്നണി പോരാളിയായി നിന്നത് എം.ഐ.ഷാനവാസും , രമേശ് ചെന്നിത്തലയും ജി.കാർത്തികേയനുമായിരുന്നു. മുഖ്യമന്ത്രി കെ.കരുണാകരൻ അമിതമായ പുത്രസ്നേഹത്തിനെതിരേയും, അവഗണനക്കെതിരേയുമുള്ള അമർഷം ഐ ഗ്രൂപ്പിന്റെ അകത്തളങ്ങളിൽ പുകഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ അത് കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവാകുമെന്ന നിരീക്ഷണങ്ങളുണ്ടായി.കണ്ണടച്ചിരിക്കുന്ന വിഗ്രഹങ്ങളെ തല്ലിയുടക്കാനിറങ്ങിയവർ കോൺഗ്രസ് രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. കെ.കരുണാകരനെ പരസ്യമായി വിമർശിച്ചുകൊണ്ട് , അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായി അറിയപ്പെട്ടിരുന്നവർതന്നെ കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിച്ചുനടന്നു. മികച്ച വാഗ്മിയായിരുന്ന എം.ഐ.ഷാനവാസ് തന്റെ പ്രസംഗങ്ങളിലൂടെ സദസ്സിനെ കോരിത്തരിപ്പിച്ചു. എല്ലാ ജില്ലകളിലും തിരത്തൽവാദികൾ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചപ്പോൾ അങ്ങോട്ട് ചെറുപ്പക്കാരുടെ ഒഴുക്കുണ്ടായി. എ ഗ്രൂപ്പ് നേതൃത്വത്തിൽനിന്ന് ആദ്യഘട്ടത്തിൽ തിരുത്തൽ വാദികൾക്ക് അനുകൂലമായ ചില നീക്കങ്ങൾ ഉണ്ടായെങ്കിലും പിന്നീട് അവിടെനിന്നും അവർക്ക് വേണ്ട പിന്തുണ ഉണ്ടായില്ല. ഐ.ഗ്രൂപ്പിൽ ഉറച്ചുനിൽക്കുമ്പോൾതന്നെ കെ.കരുണാകരനിൽനിന്ന് ഷാനവാസിന് പലപ്പോഴും വേണ്ട പരിഗണന ലഭിച്ചിരുന്നില്ലെന്നത് അന്നത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ അറിയപ്പെടുന്ന കാര്യമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഐ ഗ്രൂപ്പിന് അനുവദിച്ച സീറ്റുകളിൽ ആളെ നിശ്ചയിക്കുന്നതിൽ നിർണായക സ്ഥാനം വഹിച്ചിരുന്ന ഷാനവാസിന് പക്ഷെ അദ്ദേഹം ആഗ്രഹിച്ച ,അർഹിച്ച സീറ്റുകൾ ആ ഘട്ടത്തിൽ കിട്ടിയില്ല. 1987 ൽ സി.പി.എം. കോട്ടയായ വടക്കേക്കരയിൽ സീറ്റ് നൽകിയപ്പോൾ, പരാജയം ഉറപ്പിച്ചുകൊണ്ടുതന്നെയാണ് ഷാനവാസ് അവിടെ മത്സരിക്കാനിറങ്ങിയത്. സീറ്റിൽ ജയിച്ചുകയറുന്നതിനുള്ള ബുദ്ധിമുട്ട് ലീഡർക്ക് വ്യക്തമായി അറിയാമായിരുന്നെങ്കിലും അദ്ദേഹം, ഷാനാവാസ് അതൊക്കെ ജയിച്ചോളുമെന്ന നിലപാടിലായിരുന്നു. 1991ലും സീറ്റുകൾ വിഭജിച്ചുവന്നപ്പോൾ ഷാനവാസിന് വടക്കേക്കരകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പരാജയപ്പെട്ടെങ്കിലും ഇക്കുറി അദ്ദേഹത്തിന് മണ്ഡലത്തിൽ വിലയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു.ലീഡർ കെ.കരുണാകരനുമായുള്ള ഷാനവാസിന്റെ ബന്ധത്തിന് ഉലച്ചിൽതട്ടുന്നതിന് സീറ്റ് നിർണയവും വലിയ പങ്ക് വഹിച്ചിരുന്നു. ഇതെല്ലാം തിരുത്തൽ വാദ ചിന്തകളിലേക്കുള്ള വഴിമരുന്നായി. തിരുത്തൽ വാദ പ്രസ്ഥാനം ക്രമേണ മരവിപ്പിക്കപ്പെടുകയും നേതാക്കളിൽ ചിലർ മൂന്നാംഗ്രൂപ്പുകാരായി നിലനിൽക്കുകയും ചെയ്തു.എം.ഐ.ഷാനാവാസ് പിന്നീട് ഐ.ഗ്രൂപ്പിലും എ ഗ്രൂപ്പിലും നല്ലബന്ധങ്ങൾ സൂക്ഷിച്ചുകൊണ്ട് മുന്നോട്ടു പോവുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് ഒപ്പം നിർത്തുന്നതിൽ ഷാനാവാസിന്റെ സ്വാധീനം വ്യക്തമായി അറിഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞ രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പുകളിലും വയനാടിൽ ജനവിധി തേടാനുള്ള ദൗത്യം പാർട്ടി ഷാനവാസിനെ ഏൽപിച്ചത്. Read more..എം ഐ ഷാനവാസ് എം പി അന്തരിച്ചു content highlights: M I Shanavas passed away
from mathrubhumi.latestnews.rssfeed https://ift.tt/2FyFkgJ
via
IFTTT
No comments:
Post a Comment