ഇ വാർത്ത | evartha
യമണ്ടന്‍ പ്രേമകഥയിലെ അതിഥിയെ പരിചയപ്പെടുത്തി ദുല്‍ഖര്‍
യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘ഒരു യമണ്ടന്‍ പ്രേമ കഥ’ എന്ന ചിത്രത്തിലെ പുതിയ വിശേഷം പങ്കുവെച്ച് താരം. ഷൂട്ടിങ്ങിനുവേണ്ടി അണിയറ പ്രവര്‍ത്തകരെ സഹായിക്കുന്ന ബോട്ട് തൊഴിലാളിയെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദുല്‍ഖര്‍ പറഞ്ഞത്. ”സ്പുട്‌നിക്” എന്ന ബോട്ട് തൊഴിലാളിയുടെ പേരിന്റെ പിന്നിലെ കഥയുമായാണ് താരമെത്തിയത്.
1957ല്‍ സോവിയറ്റ് യൂണിയന്‍ ശൂന്യാകാശത്തേക്ക് പറത്തിയ സ്പുട്‌നിക് 1ന്റെ ഓര്‍മക്കായാണ് രക്ഷിതാക്കള്‍ ഇദ്ദേഹത്തിന് സ്പുട്‌നിക്?എന്ന പേരിട്ടതെന്ന് ദുല്‍ഖര്‍ പറയുന്നു. ദുല്‍ഖര്‍ സലീം കുമാര്‍, സൗബിന്‍ ഷാഹിര്‍, തിരക്കഥാകൃത്തുകളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ക്കൊപ്പം സ്പുട്‌നിക് നില്‍ക്കുന്ന ചിത്രമാണ് താരം പുറത്തുവിട്ടത്.
ഇതുവരെയുള്ള സിനിമാ സെറ്റുകളില്‍ ഏറ്റവും രസകരമായ അനുഭവമായിരുന്നു ഒരു യമണ്ടന്‍ പ്രേമ കഥയിലേത്. ഹാസ്യ സാമ്രാട്ടായ സലീം ഏട്ടന്‍, എന്റെ മച്ചാനായ സൗബിന്‍ പിന്നെ അടിപൊളി വിഷ്ണുവും ബിപിനുമാണ് കൂടെയുള്ളതെന്നും ദുല്‍ഖര്‍ പോസ്റ്റില്‍ ആരാധകരോട് പറഞ്ഞു
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2FyVRBb
via IFTTT

No comments:
Post a Comment