സൂറത്ത്: മൂന്ന് കോടിയിൽ അധികം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഗുജറാത്തിലെ സൂറത്തിൽ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സാധാരണ നടത്താറുള്ള വാഹനപരിശോധനയ്ക്കിടെ വാഹനത്തിൽ നിന്ന് 500 രൂപയുടെയും 1000 രൂപയുടെയും നിരോധിച്ച നോട്ടുകൾ പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 3 കോടിയിലധികം രൂപ കണ്ടെടുത്തത്. വഡോദരയിലുള്ള ഒരാളുടെ കൈയ്യിൽനിന്നുമാണ് ഇയാൾ നോട്ടുകൾ വാങ്ങിയത്.എന്നാൽ നിരോധിച്ച നോട്ടുകൾ എന്തിനാണ് വാങ്ങിയതെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. Content Highlight: Man Arrested With Demonetised Notes Worth Over Rs. 3 Crore
from mathrubhumi.latestnews.rssfeed https://ift.tt/2QymoUi
via
IFTTT
No comments:
Post a Comment