കരിക്കകം ദുരന്തം: ഏഴ് വര്‍ഷത്തിന് ശേഷം ഇര്‍ഫാനും യാത്രയായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 17, 2018

കരിക്കകം ദുരന്തം: ഏഴ് വര്‍ഷത്തിന് ശേഷം ഇര്‍ഫാനും യാത്രയായി

തിരുവനന്തപുരം: കരിക്കകം സ്കൂൾവാൻ ദുരന്തത്തിന്റെ ജീവിക്കുന്ന രക്സാക്ഷിയായിരുന്ന ഇർഫാനെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാനാവില്ല. ഈ കുഞ്ഞിന്റെ ആറു കൂട്ടുകാരെയാണ് പാർവ്വതീപുത്തനാർ കവർന്നത്. 2011 ഫെബ്രുവരി 17 ന് അവർ സ്കൂളിലേക്ക് പോയ വാൻ പാർവതീ പുത്തനാറിലേക്ക് പതിക്കുകകയായിരുന്നു. എന്നാൽ അപകടം നടന്ന് ഇപ്പോൾ ഏഴ് വർഷം പിന്നിടുന്ന വേളയിൽ ഇർഫാനും കൂട്ടുകാരുടെ അടുത്തേക്ക് യാത്രയായിരിക്കുകയാണ്. അപകടത്തിൽപ്പെട്ട ഇർഫാൻ എഴുന്നേൽക്കാൻ പറ്റാതെ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ചാക്ക ലിറ്റിൽ ഹാർട്ടിലെ വിദ്യാർഥികളുമായി പോയ വാനാണ് പാർവതി പുത്തനാർ പുഴയിൽ പതിച്ചത്. അപകടത്തിൽ ആർഷ ബൈജു, കിരൺ, റാഫിക്, ഉജ്വൽ, മാളവിക, അച്ചു എന്നീ വിദ്യാർത്ഥികളും സ്കൂൾ ആയ ബിന്ദുവും മരിച്ചിരുന്നു. അപകടം നടന്ന് രണ്ടര വർഷത്തിന് ശേഷം ഇർഫാൻ പരസഹായത്തോടെ നടക്കാൻ തുടങ്ങിയിരുന്നു. ഇർഫാന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിൽ സർക്കാർ തീരുമാനിച്ചിരുന്നു.നാട്ടുകാരുടേയും സന്നദ്ധസംഘടനകളുടേയും നേതൃത്വത്തിൽ ഇർഫാൻ വീട് നിർമിച്ച് നൽകുകയും ചെയ്തിരുന്നു. Content Highlights:karikkakom school van accident


from mathrubhumi.latestnews.rssfeed https://ift.tt/2QC1Bz4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages