പാലക്കാട്: പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുകാരെ തടഞ്ഞെന്ന കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന രാഹുൽ ഈശ്വറിനെപാലക്കാട് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യം കോടതി റദ്ദാക്കുകയും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. ഇന്ന് പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിക്കെത്തയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. Content Highlights: rahul easwar- police taken into custody-palakkad
from mathrubhumi.latestnews.rssfeed https://ift.tt/2SQcg63
via
IFTTT
No comments:
Post a Comment