ഇന്നും ഹാജരാകില്ല: ലീന മരിയ പോളിനെ വിളിച്ചുവരുത്താനൊരുങ്ങി പോലീസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 17, 2018

ഇന്നും ഹാജരാകില്ല: ലീന മരിയ പോളിനെ വിളിച്ചുവരുത്താനൊരുങ്ങി പോലീസ്

കൊച്ചി: കൊച്ചിയിൽ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് നടന്ന വെടിവെപ്പിന്റെ തുടർ അന്വേഷണത്തിനായി ബ്യൂട്ടിപാർലർ ഉടമയും നടിയുമായി ലീന മരിയ പോളിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ പോലീസ് തയ്യാറെടുക്കുന്നു. ലീന മരിയ പോൾ ഇതുവരെയും ഹാജരാകാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി കടുപ്പിക്കുന്നത്. അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ ലീന മരിയ പോളിന്റെ മൊഴി നിർണായകമാണ്. ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തലൂടെ മാത്രമെ സംഭവത്തിന്റെ ചുരുളഴിക്കാൻ കഴിയൂ എന്ന നിലപാടിലാണ് പോലീസ്. ഞായറാഴ്ചലീനയോട് എത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. തിങ്കളാഴ്ചഎത്താമെന്ന് പറഞ്ഞിരുന്നെങ്കിലും എത്താൻ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് പോലീസ് വിളിച്ചുവരുത്താൻ തയ്യാറെടുക്കുന്നത്. നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് പോലീസിന്റെ നീക്കം. കൊച്ചി കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകളെപ്പറ്റിയും ഇവരുടെ സഹായികളുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.ലീന മരിയ പോളിന്റെ സുഹൃത്തായ സുകേഷ് ചന്ദ്രശേഖറിന്റെ ഹവാല ഇടപാടുകൾക്ക് വെടിവയ്പ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. അധോലോകത്തെ സംഭവത്തിലേക്ക് മനപൂർവ്വം വലിച്ചിഴച്ചതാകാമെന്നും ഇതിന്റെ ഭാഗമായാണ് രവി പൂജാരിയുടെ പേര് പറഞ്ഞതെന്നുമാണ് പോലീസ് സംശയിക്കുന്നത്. വെടിവയ്പ്പിന് പിന്നിലെ ഉദ്ദേശം പേടിപ്പെടുത്തുക എന്നത് മാത്രമാണ് അതുകൊണ്ട് അധോലോകമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നില്ല. അന്വേഷണമായി സഹകരിക്കുന്ന നിലപാട് സംഭവത്തിനുശേഷം രണ്ടു ദിവസം കഴിഞ്ഞിട്ടും ലീന മരിയ പോൾ എടുത്തിട്ടില്ല. അതും സംശയത്തോടെയാണ് പോലീസ് കാണുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ക്വെട്ടേഷൻ സംഘങ്ങളാകാം വെടിവയ്പ്പിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. Content Highlight: police issue notice against leena maria paul for questioning


from mathrubhumi.latestnews.rssfeed https://ift.tt/2BmrYyz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages