ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന് ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സജ്ജൻകുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എസ് മുരളീധർ, ജസ്റ്റിസ് വിനോദ്ഗോയൽ എന്നിവരടങ്ങിയ ബഞ്ചാണ് ശിക്ഷ വിധിച്ചത്. രാഷ്ട്രീയമായ അഭയസ്ഥാനം ഉപയോഗിച്ച് കലാപത്തിന് നേതൃത്വം നൽകുകയും നിരവധി പേരുടെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തു എന്ന് സജ്ജൻകുമാറിന് എതിരായ വിധിയിൽ കോടതി പറഞ്ഞു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ 1984-സിഖ് സിഖ് വിരുദ്ധ കലാപത്തിൽ2800 ഓളം പേരാണ് കൊല്ലപ്പെട്ടത്. content highlights:Sajjan Kumar,1984 anti-Sikh riots, anti-Sikh riots verdict against Sajjan Kumar
from mathrubhumi.latestnews.rssfeed https://ift.tt/2Ey3qGY
via
IFTTT
No comments:
Post a Comment