കൊച്ചി: എംപാനൽ ജീനക്കാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശം. കെ.എസ്ആർടിസി ജനങ്ങളേയും കോടതിയേയും വിഡ്ഢികളാക്കുന്നുവെന്ന്പറഞ്ഞ കോടതി എംപാനൽ ജീനക്കാർക്ക് ജോലിയിൽ തുടരൻ എന്ത് അവകാശമാണെന്നും ചോദിച്ചു. എംപാനൽ ജീവനക്കാരെ പിരിച്ചുവിടലിനുള്ള നടപടികൾ തുടങ്ങിയെന്ന് ഇന്ന് സർക്കാർ കോടതി അറിയിച്ചു. എന്നാൽ ഇത് കോടതിയെ ധിക്കരിക്കുന്നതിന് തുല്യമാണ് ഇതെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുയും വെല്ലുവിളിക്കുകയുമാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ചെയ്യുന്നതെന്നുംഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിമർശിച്ചു. തുടർന്ന് നാളെ രാവിലെ കെഎസ്ആർടിസി എംഡി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം നൽകണമെന്നും കോടതി ഉത്തരവിട്ടു. അല്ലങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. എംപാനൽ ജീവനക്കാരെ എന്തടിസ്ഥാനത്തിലാണ് ഇപ്പോഴും സർവീസിൽ നിലനിർത്തുന്നതെന്നും പി.എസ്.സി പരീക്ഷ എഴുതി വിജയിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരെ എന്തിനാണ് കെ.എസ്.ആർ.ടി.സി അവഗണിക്കുന്നതെന്നും കോടതി ചോദിച്ചു. ഒരാഴ്ചക്കകം എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരും മാനേജ്മെന്റും മെല്ലെപ്പോക്ക് നടത്തുകയാണെന്ന് നേരത്തെ തന്നെ കോടതി വിമർശിച്ചിരുന്നു. Content Highlights:High Court, ksrtc-empanel, employees
from mathrubhumi.latestnews.rssfeed https://ift.tt/2S5zftY
via
IFTTT
No comments:
Post a Comment