ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെഹ് ലോത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജയ്പുരിലെ ആൽബർട്ട് ഹാളിൽ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിന്റെയും ഘടകക്ഷികളുടെയും നേതാക്കന്മാരെ കൂടാതെ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ചടങ്ങിനെത്തിയിരുന്നു. 199 സീറ്റിൽ 99 സീറ്റുകളിൽ വിജയിച്ചാണ് കോൺഗ്രസ് രാജസ്ഥാനിൽ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങുകൾ രാജ്ഭവനിലാണ് സാധാരണ നടത്താറുള്ളത്. 2003ലും 2013ലും വസുന്ധരാ രാജെ സിന്ധ്യ അധികാരമേൽക്കുമ്പോൾ ചടങ് നടന്നത് രാജസ്ഥാൻ നിയമസഭാ മന്ദിരത്തിന് മുന്നിലുള്ള ജനപഥിലായിരുന്നു. ഇത്തവണ പതിവുകൾക്ക് വിരുദ്ധമായി ആൽബർട്ട് ഹാളിൽ ചടങ്ങ് നടത്താൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. content highlights:Ashok Gehlot, Sachin Pilotsworn-in, Ashok Gehlot sworn-in, Rajasthan congress
from mathrubhumi.latestnews.rssfeed https://ift.tt/2QzwMLn
via
IFTTT
No comments:
Post a Comment