ന്യൂഡൽഹി: സംവരണ ബില്ലിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ ബിജെപി നേതാക്കൾ അടക്കം ഏവരേയും ഞെട്ടിച്ച് എഐഎഡിഎംകെ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ എം.തമ്പിദുരൈ. ഓരോ ഇന്ത്യക്കാർക്കും 15 ലക്ഷം രൂപ വീതം നൽകുമെന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചോ എന്നായിരുന്നു അണ്ണാഡിഎംകെ നേതാവ് എം തമ്പിദുരൈയുടെ ചോദ്യം. സംവരണ ബിൽ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്റെ നടപടിക്രമങ്ങളിൽ സംശയം ഉന്നയിച്ച തമ്പിദുരൈ പുതിയ നിയമം അഴിമതി വർധിപ്പിക്കാനേ ഇടവരുത്തൂവെന്ന് കുറ്റപ്പെടുത്തി. ആളുകൾ കൈക്കൂലി നൽകി തങ്ങൾ പാവപ്പെട്ടവരാണെന്ന് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കും. പാവങ്ങൾക്കായി പല പദ്ധതികളുമുണ്ട്. സർക്കാർ പദ്ധതികളെല്ലാം പരാജയപ്പെട്ടോ. അതുകൊണ്ടാണോ ഒരാവശ്യവുമില്ലാത്ത ഈ ബിൽ കൊണ്ടുവരുന്നത്. ഈ സംവരണ ബിൽ സുപ്രീംകോടതി അസാധുവാക്കുമെന്ന് ഉറപ്പാണെന്നും അദ്ദഹം പറഞ്ഞു. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തുടർന്ന് അണ്ണാഡിഎംകെ ബിജെപിയുമായി ഇടയുന്നതായാണ് സൂചന. ബില്ലിന്മേൽ നടന്ന വോടെടുപ്പിൽ നിന്ന് തമ്പിദുരൈ വിട്ടുനിൽക്കുകയും ചെയ്തു Content Highlights:Had PM Given 15 Lakh To Each Person,On Quota Bill,AIADMK Hits Rewind
from mathrubhumi.latestnews.rssfeed http://bit.ly/2Fo0lsT
via
IFTTT
No comments:
Post a Comment