തിരുവനന്തപുരം: സൂപ്പർ ആന്വേഷൻ കാലയളവിൽ ദേശീയ പണിമുടക്കിൽ പങ്കെടുത്ത അധ്യാപകസംഘടനാനേതാവ് ജോലിയിൽനിന്ന് പുറത്തായി. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദനാണ് പുറത്തായത്. 2018 ഓഗസ്റ്റിൽ അദ്ദേഹം വിരമിക്കേണ്ടതായിരുന്നു. എന്നാൽ, സൂപ്പർ ആന്വേഷൻപ്രകാരം അധ്യയനവർഷം ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞാണ് 56 വയസ്സ് പൂർത്തിയാകുന്നതെങ്കിൽ മാർച്ച് 31-ന് വിരമിച്ചാൽ മതി. ഇക്കാലയളവിൽ സമരങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കെടുത്താൽ സർവീസ് ചട്ടപ്രകാരം ജോലിയിൽനിന്ന് പുറത്താകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിഗോവിന്ദൻ പുറത്താക്കപ്പെട്ടത്. സൂപ്പർ ആന്വേഷൻ കാലയളവായതിനാൽ സമരത്തിൽ പങ്കെടുക്കേണ്ടെന്ന് സെറ്റോ ഭാരവാഹികൾ ഉപദേശിച്ചിരുന്നു. എന്നാൽ, പൊതുജീവിതത്തിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പിന്തുടരുന്ന കാര്യത്തിൽ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ദേശീയപണിമുടക്കിൽ പങ്കെടുത്തതുകൊണ്ട് ജോലി നഷ്ടമായതിൽ വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരേ പ്രതികരിക്കാനുള്ള അവസരമായി ഇതുപയോഗിക്കാൻ കഴിഞ്ഞത് നേട്ടമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. 1981-ൽ ഫാറൂഖ് എൽ.പി. സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. 84-ൽ മണ്ണാർക്കാട് അരപ്പാറ ജെ.സി.എം.എ.എൽ.സി. സ്കൂളിലെത്തി. 2014-ൽ ഇവിടെ പ്രധാനാധ്യാപകനായി. അരപ്പാറ എൽ.പി. സ്കൂൾ അധ്യാപിക ജ്യോതിലക്ഷ്മിയാണ് ഭാര്യ. ContentHighlights:teachers association leader lost lost job as he take part in national strike
from mathrubhumi.latestnews.rssfeed http://bit.ly/2Fgff4T
via
IFTTT
No comments:
Post a Comment