വാവേയുടെ ഉപബ്രാന്റായ ഓണറിന്റെ ഏറ്റവും പുതിയ സ്മാർട്ഫോൺ ഓണർ 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി. സ്റ്റോറേജിന്റേയും റാമിന്റേയും അടിസ്ഥാനത്തിൽ രണ്ട് പതിപ്പുകളാണ് ഫോണിനുള്ളത്. നാല് ജിബി റാം + 64 ജിബി സ്റ്റോറേജ്. ആറ് ജിബി റാം+ 128ജിബി സ്റ്റോറേജ് എന്നിവയാണവ. ഇവയ്ക്ക് യഥാക്രമം 13,999 രൂപ, 17,999 രൂപ എന്നിങ്ങനെയാണ് വില. ഫ്ളിപ്കാർട്ട് എക്സ്ക്ലൂസീവ് ആയാണ് ഫോൺ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. ജനുവരി 20 മുതൽ ഫോൺ വാങ്ങാം. ഓണർ 10 ലൈറ്റിന് സ്കൈബ്ലൂ, സാഫയർ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളാണുള്ളത്. ഗ്ലാസും ലോഹവും ചേർന്ന രൂപകൽപനയാണ് ഓണർ 10 ലൈറ്റിന്റെ ബോഡിയ്ക്ക്. വാട്ടർ ഡ്രോപ്പ് നോച്ച് നൽകിയിട്ടുള്ള 6.21 ഇഞ്ച് ഫുൾവ്യൂ ഫുൾഎച്ച്ഡി ഡിസ്പ്ലേയുള്ള ഫോണിൽ കിരിൻ 710 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. ഫോണിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ശേഖരണ ശേഷി വർധിപ്പിക്കാം. പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും താഴെ മൈക്രോ യുഎസ്ബി, ഹെഡ്ഫോൺ ജാക്കുകളും നൽകിയിരിക്കുന്നു. ഫോട്ടോഗ്രഫിയ്ക്കായി ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ഫോണിൽ നൽകിയിട്ടുള്ളത്. 13 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റേയും സെൻസറുകളാണ് ഡ്യുവൽ ക്യാമറയിലുള്ളത്. ഇത് ലംബമായി സ്ഥാപിച്ചിരിക്കുന്നു. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകളും ഫിൽറ്ററുകളും എല്ലാം ക്യാമറയിൽ ലഭ്യമാണ്. ജിപിയു പെർഫോമൻസ് മികച്ചതാക്കാനുള്ള ജിപിയു ടർബോ സാങ്കേതികവിദ്യ ഫോണിൽ പ്രയോഗിച്ചിട്ടുണ്ട്. 3400 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഒരു ദിവസം വരെ ഫോണിൽ ചാർജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ ആണ് ഓണർ വ്യു 10 ലൈറ്റിൽ ഉണ്ടാവുക.
from mathrubhumi.latestnews.rssfeed http://bit.ly/2TYW7fl
via
IFTTT
No comments:
Post a Comment