രണ്ട് യുവതികള്‍ ശബരിമല കയറാനെത്തി; നീലിമലയില്‍ തടഞ്ഞു, പ്രതിഷേധം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

രണ്ട് യുവതികള്‍ ശബരിമല കയറാനെത്തി; നീലിമലയില്‍ തടഞ്ഞു, പ്രതിഷേധം

പമ്പ: ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാർ നീലിമലയിൽ തടഞ്ഞു. പമ്പയിൽ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേർശരണം വിളിച്ച് തടയുകയായിരുന്നു. നേരത്തേ ശബരിമല കയറാനെത്തി മടങ്ങിയ രേഷ്മ നിശാന്തും ഷാനില സജീഷ് എന്ന യുവതിയുമാണ് ശബരിമലയിലെത്തിയത്.ആറു പുരുഷന്മാരടങ്ങിയ സംഘത്തോട് ഒപ്പമാണ് ഇവരെത്തിയത്. ഇവരെല്ലാവരും കണ്ണൂരിൽനിന്നുള്ളവരാണ്. പുലർച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന് നടന്നു തുടങ്ങിയത്. നീലിമലയിലെ വാട്ടർടാങ്കിന് സമീപമെത്തിയതോടെ അഞ്ചുപേർ ശരണം വിളിച്ച് പ്രതിഷേധം തുടങ്ങി. തുടക്കത്തിൽ കുറച്ച് പോലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് കൂടുതൽ പേരെത്തി വലയം തീർത്തു. ഫോട്ടോ: കെ ആർ പ്രഹ്ലാദൻ. അസി. കമ്മീഷണർ എ പ്രദീപ് കുമാറെത്തി ഇവരുമായി സംസാരിച്ചെങ്കിലും പിന്നോട്ട് പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് അവർ നിലത്തിരുന്ന് പ്രതിഷേധം തുടങ്ങി.യുവതികൾ നിലപാട് മാറ്റാൻ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടരുകയാണ്. ഫോട്ടോ: കെ ആർ പ്രഹ്ലാദൻ. ശരണം വിളിച്ച് പ്രതിഷേധിച്ച അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ കൂടുതൽ പേരെത്തി പ്രതിഷേധം തുടങ്ങിയതോടെ പോലീസ് വലയം തീർത്തു. 103 ദിവസം വ്രതമെടുത്താണ് ശബരിമല കയറാനെത്തിയത്.പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. സുരക്ഷ നൽകാമെന്ന് പോലീസ് ഉറപ്പു നൽകിയിരുന്നെന്നും രേഷ്മ പറഞ്ഞു. പോലീസ് പുലർത്തുന്ന നിസ്സംഗഭാവം പുലർത്തുന്നതിൽ ഖേദമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നീലിമലയുടെ മൂന്നുതട്ടുകളിലായി ആയിരത്തോളം പ്രതിഷേധക്കാർ മൂന്നുസംഘങ്ങളായി നിലയുറപ്പിച്ചിരിക്കുകയാണ്.പ്രതിഷേധം ശക്തമാകുമ്പോഴും പിന്മാറില്ലെന്ന നിലപാടിലാണ് യുവതികൾ.യുവതികൾക്കൊപ്പം എത്തിയ പുരുഷന്മാരുമായി പോലീസ് ചർച്ച നടത്തുകയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ അയ്യപ്പന്മാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.മുണ്ടും ഷർട്ടും ധരിച്ച്, പെട്ടെന്ന് തിരിച്ചറിയാനാകാത്ത വേഷവിധാനത്തിലാണ് യുവതികൾ ദർശനത്തിനെത്തിയത്. നീലിമലയിൽ തടിച്ചുകൂടിയ അയ്യപ്പന്മാർ പ്രതിഷധ നാമജപം നടത്തുന്നു.ഫോട്ടോ: കെ ആർ പ്രഹ്ലാദൻ. ഫോട്ടോ: കെ ആർ പ്രഹ്ലാദൻ. content highlights:two women to enter Sabarimala, protest at Neelimala


from mathrubhumi.latestnews.rssfeed http://bit.ly/2SVOCWj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages